x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമുയി സംഭവത്തിൽ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്നു; മൂ​​​ന്നു​​​പേ​​​ർ പി​​​ടി​​​യി​​​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 22, 2026 02:16 AM IST | Updated: September 22, 2026 02:21 AM IST

ജമുയി സംഭവത്തിൽ


ജ​​​​മു​​​​യി: ബി​​​​ഹാ​​​​റി​​​​ലെ ജ​​​​മു​​​​യി​​​​യി​​​​ൽ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ​​​​യും ആ​​​​ൺ​​​​കുട്ടി​​​​യെ​​​​യും ന​​​​ടു​​​​റോ​​​​ഡി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ഉ​​​പ​​​ദ്ര​​​വി​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു. പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ജ​​​​ന​​​​ക്കൂ​​​​ട്ടം ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധം ഇ​​​ര​​​ട്ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​​ന്നു​​​​പേ​​​​രെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ തൃ​​​​പ്ത​​​​ര​​​​ല്ല.
സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്ക​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​ക​​​​യും ചെ​​​​യ്തു. അ​​​​ത്യ​​​​ന്തം വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സം​​​​ഭ​​​​വ​​​​മാ​​​​ണി​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി സ​​​​മൂ​​​​ഹ​​​​ മാ​​​​ധ്യ​​​​മ​​​​പോ​​​​സ്റ്റി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Protests continue Jamui incident

Recent News

Corehub Up