ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) ബിജെപി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി കോൺഗ്രസ്. പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാൻ രൂപകൽപന ചെയ്ത ഒരു ഏകപക്ഷീയ നടപടിയാണ് എസ്ഐആർ എന്നു കുറ്റപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡൽഹിയിലെ എസ്ഐആർ നടപടിക്കിടെ വിഐപികൾക്ക് നോട്ടീസ് നൽകിയതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിറക്കിയതിനെയും ചോദ്യം ചെയ്തു.
ഇന്ത്യയിലെ വോട്ടവകാശം പൂർത്തിയാക്കിയവരുടെ സാർവത്രിക പട്ടികയിൽ വിഐപി വോട്ടർമാരെന്നും സാധാരണക്കാരായ വോട്ടർമാരെന്നുമുള്ള പ്രത്യേക വിഭാഗമുണ്ടോയെന്നാണ് ഖാർഗെ ചോദിച്ചത്. ഡൽഹിയിലെ വിഐപികളും മാർക്ക് ചെയ്യപ്പെട്ടതുമായ വോട്ടർമാർക്ക് എസ്ഐആർ നടപടിക്രമവുമായി ബന്ധപ്പെട്ട നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഡൽഹിയിലെ "വിഐപി/മാർക്ക്ഡ് വോട്ടർമാർ' ക്ക് നോട്ടീസ് അയച്ചത്. വോട്ടർമാരുടെ പേര് പട്ടികയിൽനിന്ന് ഇല്ലാതാക്കുന്നുവെന്ന് അർഥമാക്കുന്നില്ലെന്ന് ഡൽഹിയിലെ ചീഫ് ഇലക്ടറൽ ഓഫിസർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.
വിഐപികൾക്ക് വാർത്താക്കുറിപ്പും കോടിക്കണക്കിനു സാധാരണക്കാരായ വോട്ടർമാർക്ക് നിശബ്ദതയുമാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇത് "ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം' എന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews Explanation sought regarding 'VIP voters