x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൻ മേരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

വെബ്ഡെസ്ക്
Published: September 22, 2026 03:14 AM IST | Updated: September 22, 2026 03:14 AM IST

ക​ലി​ഫോ​ർ​ണി​യ​ കൊലപാതകം

ചി​ങ്ങ​വ​നം: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി ആ​ൻ മേ​രി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ നാ​ട്ടി​ലെ​ത്തി​ച്ചു. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ആ​ൻ മേ​രി​യു​ടെ മൃ​ത​ദേ​ഹം ഭ​ർ​ത്താ​വ് ജേ​ക്ക​ബി​ന്‍റെ നാ​ടാ​യ പ​ള്ള​ത്ത് ഇ​ന്ന് രാ​വി​ലെ 10ന് ​എ​ത്തി​ക്കും. തു​ട​ർ​ന്ന് പ​ള്ളം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക്‌ 12ന് ​സം​സ്‌​കാ​രം ന​ട​ക്കും.

ക​ഴി​ഞ്ഞ 28നാ​ണ് തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം കാ​ക്ക​നാ​ട് ലെ​യ്‌​നി​ൽ ആ​ൻ​മേ​രി മാ​ത്യു(40), തൃ​ശൂ​ർ മു​ടി​ക്കോ​ട് തെ​ക്കൂ​ട്ട് അ​ഞ്ജ​ന ഹ​രി (35) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ കോ​ട്ട​യം മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി അ​നി​ല​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ. ആ​ൻ മേ​രി​യെ കു​ത്തി​ക്കൊ​ന്ന​ശേ​ഷം അ​ഞ്ജ​ന​യെ ഫ്‌​ളാ​റ്റി​ന്‍റെ താ​ഴേ​ക്കു​വി​ളി​ച്ചു​വ​രു​ത്തി കാ​റി​ടി​പ്പി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Ann Mary's mortal remains

Recent News

Corehub Up