ഐസിടി അക്കാദമി
തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐസിടി അക്കാദമി ഓഫ് കേരള), ഐഐടി പാലക്കാട് ടെക്നോളജി ഐ ഹബ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ‘എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എഐ-എംഎൽ’ എന്ന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈൻ ലൈവ് ക്ലാസുകളായാണ് ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പൈത്തണ്‍, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, കംപ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് , ജനറേറ്റീവ് എഐ, ഏജന്റിക് എഐ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി മികച്ച പ്രഫഷണലുകളെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
കന്പ്യൂട്ടറിലും സ്റ്റാറ്റിസ്റ്റിക്സിലും പ്രാവീണ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, എഐ, എംഎൽ മേഖലയിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്ന ഐടി പ്രഫഷണലുകൾക്കും കോഴ്സിലേക്ക് അപേക്ഷിക്കാം.
ഒക്ടോബർ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 7594051437, 471 2700811 എന്നീ നന്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Tags : Deepika DeepikaNewspaper ICT Academy's AI-ML training