x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോസഫിന് നാട് വിടയേകി; സംഗീതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 22, 2026 03:24 AM IST | Updated: September 22, 2026 03:24 AM IST

ചേ​ല​കാ​ട്ട് ജോ​സ​ഫ്

പൂ​ഞ്ഞാ​ര്‍: ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍ക്ക് നാ​ടി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍ന്ന യാ​ത്രാ​മൊ​ഴി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​ര​ണ​മ​ട​ഞ്ഞ പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര ചേ​ല​കാ​ട്ട് ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം പെ​രി​ങ്ങ​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു.

പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ര​ണ്ടി​നു പെ​രി​ങ്ങു​ളം തി​രു​ഹൃ​ദ​യ ദേ​വ​ലാ​യ​ത്തി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കാ​നാ​ളു​ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു. ദു​ര​ന്ത​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ശൂ​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​സ​ഫി​ന്‍റെ മ​ക്ക​ളാ​യ ജി​മ്മി​ച്ച​നെയും ഡെ​ന്നീ​സി​നെ​യും സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​ച്ചി​രു​ന്നു.

സം​സ്‌​കാ​ര ശു​ശ്ര​ഷ​ക​ള്‍ക്ക് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, വി​കാ​രി ഫാ. ​ജോ​ര്‍ജ് മ​ടു​ക്കാ​വി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രൂ​ന്നു.

മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച ത​മ​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി സം​ഗീ​ത അ​രു​ള്‍ലാ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. സം​ഗീ​ത​യു​ടെ ഭ​ര്‍ത്താ​വ് വെ​ങ്കി​ടേ​ഷും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​ത്.
സം​ഗീ​ത​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ന്‍സി​നെ കു​മ​ളി ചെ​ക് പോ​സ്റ്റു​വ​രെ മീ​ന​ച്ചി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ മ​ജോ​ഷ് മൈ​ക്കി​ള്‍ അ​നു​ഗ​മി​ച്ചു. കു​മ​ളി ചെ​ക് പോ​സ്റ്റി​ല്‍ ക​മ്പം ത​ഹ​സി​ല്‍ദാ​ര്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി.

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണാ​ണ് ജോ​സ​ഫ് മ​രി​ച്ച​ത്. ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ വേ​ല​ത്തു​ശേ​രി​ക്കു​സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് സം​ഗീ​ത മ​ണ്ണി​ടി​ച്ചി​ലി​ല്‍ പെ​ട്ട​ത്.

Tags : Deepika DeepikaNewspaper BreakingNews Joseph bid farewell

Recent News

Corehub Up