കെ. അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ സമീപകാല ബ്രിട്ടൺ സന്ദർശനത്തെ നിശിതമായി വിമർശിച്ച് 'വീ ദ ലീഡേഴ്സ്' പ്രസ്ഥാനത്തിന്റെ തലവനും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ. വെറും ഒരു ശതമാനം മാത്രം വളർച്ചയുള്ള, തകർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തേക്ക് നിക്ഷേപം തേടിപ്പോയത് എന്തിനാണെന്ന് അണ്ണാമലൈ ചോദിച്ചു.
ഇന്ത്യൻ കമ്പനികളായ മഹീന്ദ്രയും ടാറ്റയും ഉൾപ്പെടെയുള്ളവ ബ്രിട്ടനിലേക്ക് നിക്ഷേപം ഇറക്കുന്ന കാലഘട്ടമാണിതെന്നും, യുകെ സാമ്പത്തിക വ്യവസ്ഥയേക്കാൾ ($3.4 ട്രില്യൺ) വലുതാണ് നിലവിലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെന്നും ($4.1 ട്രില്യൺ) അദ്ദേഹം ചൂണ്ടിക്കാട്ടി.
എമിറേറ്റ്സ് വിമാനത്തിൽ ലണ്ടനിലേക്ക് പോകുന്നതിന് പകരം ഇന്റിഗോ വിമാനത്തിൽ കോയമ്പത്തൂരിലേക്കോ മധുരയിലേക്കോ യാത്ര ചെയ്ത് തമിഴ്നാട്ടിലെ തദ്ദേശീയ വ്യവസായികളെ കണ്ട് ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് അണ്ണാമലൈ പരിഹസിച്ചു. മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നും വലിയ തോതിൽ സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Annamalai CM Vijay London Visit Tamil Nadu Investments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash