Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujrat

ഗു​ജ​റാ​ത്തി​ൽ നാ​ല് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി (ബി​ജെ​പി) യു​ടെ നാ​ല് സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച (ജൂ​ൺ 11) അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തി​രു​ന്ന​തി​നാ​ലും മ​റ്റ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രും ത​ന്നെ മ​ത്സ​ര​രം​ഗ​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലു​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം സു​ഗ​മ​മാ​യ​ത്. രാ​ജു​ഭാ​യ് ശു​ക്ല, മാ​ൻ​സിം​ഗ് പാ​ർ​മ​ർ, മു​കേ​ഷ്ഭാ​യ് ര​ത്വ, ജി​തേ​ന്ദ്ര ക​ഞ്ചാ​രി​യ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ‌

നാ​ല് സീ​റ്റു​ക​ളി​ലേ​ക്ക് നാ​ല് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​മാ​യ ചേ​ത​ൻ പാ​ണ്ഡ്യ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.
"നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ജൂ​ൺ 11-ന് ​അ​വ​സാ​നി​ച്ച​പ്പോ​ൾ, നാ​ല് സീ​റ്റു​ക​ളി​ലേ​ക്ക് നാ​ല് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. തു​ട​ർ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ചേ​ത​ൻ പാ​ണ്ഡ്യ നാ​ല് പേ​രെ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ചു."

National

രാ​ജ്യ​ത്ത് ആ​റി​ട​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റി​ട​ങ്ങ​ളി​ൽ തീ​യ​തി നീ​ട്ടി​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ തീ​യ​തി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. പ​ശ്ചി​മ​ബം​ഗാ​ളി​ൽ കാ​ലാ​വ​ധി ഇ​ന്ന് രാ​ത്രി അ​വ​സാ​നി​ക്കും. കേ​ര​ള​ത്തി​ൽ ക​ര​ട് പ​ട്ടി​ക 23 ന് ​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യ​ത്. യു​പി​യി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച നീ​ട്ടി​യി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ് ഛത്തീ​സ്ഗ​ഡ്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​ണ് നീ​ട്ടി​ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും മൂ​ന്ന് ദി​വ​സം കൂ​ടി​യും സ​മ​യം അ​നു​വ​ദി​ച്ചു.

National

ഭാ​ര്യ പാ​നി​പൂ​രി ക​ഴി​ക്കാ​ൻ പോ​യി മ​ട​ങ്ങി വ​ന്നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്ന​ത് അ​രും​കൊ​ല  

അ​ഹ​മ്മ​ദാ​ബാ​ദ്: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ട് സ്വ​ദേ​ശി ഹി​തേ​ഷ് അ​സോ​ദി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സ്‌​നേ​ഹ​ബെ​ൻ അ​സോ​ദി​യ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹി​തേ​ഷ് അ​സോ​ദി​യ പാ​നി പൂ​രി ക​ഴി​ക്കാ​ൻ പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ സ്‌​നേ​ഹ​ബെ​ന്നി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി ഗു​ജ​റാ​ത് പോ​ലീ​സ് പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ര​ണ്ട് വ​യ​സു​ള്ള ഒ​രു മ​ക​നു​മു​ണ്ട്. ഹി​തേ​ഷ് ജോ​ലി​സ്ഥ​ല​ത്താ​യി​രി​ക്കു​ന്പോ​ഴും സ്നേ​ഹ പ​ല ത​വ​ണ വി​ളി​ക്കു​ക​യും പ​ല​പ്പോ​ഴും വ​ഴ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ ദി​വ​സം ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്ന ഹി​തേ​ഷി​നെ പു​റ​ത്തു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് സ്‌​നേ​ഹ വി​ളി​ച്ച് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ത് വ​ഴ​ക്കി​ലേ​ക്ക് ന​യി​ച്ചു. അ​തി​നു​ശേ​ഷം ഹി​തേ​ഷ് ഒ​രു ഇ​രു​മ്പു ദ​ണ്ഡു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

തു​ട​ർ​ന്ന് ഭാ​ര്യ​യെ അ​ത്താ​ഴം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യും ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

 

 

 

Latest News

Corehub Up