ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ രൂക്ഷമായ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസമായി 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കെത്തുന്നു.
ശിവാലിക് എന്ന കപ്പലാണ് ഇന്ന് മുന്ദ്ര തീരത്തെത്തുന്നത്. നന്ദാദേവി ചൊവ്വാഴ്ചയോടെ ഇന്ത്യൻ തീരത്തെത്തും. രണ്ട് കപ്പലുകളിലുമായി കൂടി ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
പ്രതിമാസം ശരാശരി രണ്ടര ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85 ശതമാനം ഗാർഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്.