Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujrat

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; ഒ​രാ​ൾ മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഹി​മ്മ​ത്ന​ന​ഗ​റി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ത്തി​ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ദോ​ൽ​ഗ​ഢ് പാ​ടി​യ ഹൈ​വേ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു​വ​ച്ചു. പി​ന്നാ​ലെ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത് തീ​കൊ​ളു​ത്തി. അം​ബാ​ജി ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​കു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി​യ​ത്.

ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ജ​ന​ക്കൂ​ട്ടം മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

National

ദ്വാ​ര​ക തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മോ​ർ​ബി: ഗു​ജ​റാ​ത്തി​ലെ ദ്വാ​ര​ക​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​യ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​നെ മോ​ർ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. മ​ലി​യ ഗ്രാ​മ​ത്തി​നും ജാം​ന​ഗ​റി​നും മ​ധ്യേ സം​സ്ഥാ​ന പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ൽ നി​ന്നു​ള്ള ദി​ലീ​പ് ഭാ​യ് ചൗ​ധ​രി (28), ഹാ​ർ​ദി​ക് ചൗ​ധ​രി (28), ഭ​ഗ​വാ​ൻ​ഭാ​യ് ചൗ​ധ​രി (65), അ​മ്‌​ര ഭാ​യ് ചൗ​ധ​രി (62) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

National

രാ​ജ്യ​ത്ത് ആ​റി​ട​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റി​ട​ങ്ങ​ളി​ൽ തീ​യ​തി നീ​ട്ടി​ന​ൽ​കി​യ​ത്.
‌
എ​ന്നാ​ൽ തീ​യ​തി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. പ​ശ്ചി​മ​ബം​ഗാ​ളി​ൽ കാ​ലാ​വ​ധി ഇ​ന്ന് രാ​ത്രി അ​വ​സാ​നി​ക്കും. കേ​ര​ള​ത്തി​ൽ ക​ര​ട് പ​ട്ടി​ക 23 ന് ​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യ​ത്. യു​പി​യി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച നീ​ട്ടി​യി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ് ഛത്തീ​സ്ഗ​ഡ്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​ണ് നീ​ട്ടി​ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും മൂ​ന്ന് ദി​വ​സം കൂ​ടി​യും സ​മ​യം അ​നു​വ​ദി​ച്ചു.

National

ഭാ​ര്യ പാ​നി​പൂ​രി ക​ഴി​ക്കാ​ൻ പോ​യി മ​ട​ങ്ങി വ​ന്നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്ന​ത് അ​രും​കൊ​ല  

അ​ഹ​മ്മ​ദാ​ബാ​ദ്: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ട് സ്വ​ദേ​ശി ഹി​തേ​ഷ് അ​സോ​ദി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സ്‌​നേ​ഹ​ബെ​ൻ അ​സോ​ദി​യ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹി​തേ​ഷ് അ​സോ​ദി​യ പാ​നി പൂ​രി ക​ഴി​ക്കാ​ൻ പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ സ്‌​നേ​ഹ​ബെ​ന്നി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി ഗു​ജ​റാ​ത് പോ​ലീ​സ് പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ര​ണ്ട് വ​യ​സു​ള്ള ഒ​രു മ​ക​നു​മു​ണ്ട്. ഹി​തേ​ഷ് ജോ​ലി​സ്ഥ​ല​ത്താ​യി​രി​ക്കു​ന്പോ​ഴും സ്നേ​ഹ പ​ല ത​വ​ണ വി​ളി​ക്കു​ക​യും പ​ല​പ്പോ​ഴും വ​ഴ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ ദി​വ​സം ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്ന ഹി​തേ​ഷി​നെ പു​റ​ത്തു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് സ്‌​നേ​ഹ വി​ളി​ച്ച് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ത് വ​ഴ​ക്കി​ലേ​ക്ക് ന​യി​ച്ചു. അ​തി​നു​ശേ​ഷം ഹി​തേ​ഷ് ഒ​രു ഇ​രു​മ്പു ദ​ണ്ഡു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

തു​ട​ർ​ന്ന് ഭാ​ര്യ​യെ അ​ത്താ​ഴം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യും ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

 

 

 

Latest News

Corehub Up