x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​യ​ൻ എ​ണ്ണ​യു​മാ​യി ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്


Published: April 14, 2026 07:03 AM IST | Updated: April 14, 2026 07:03 AM IST

മും​ബൈ: അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ഇ​റാ​നി​ൽ നി​ന്ന് ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്. ഒ​ഡി​ഷ​യി​ലും ഗു​ജ​റാ​ത്തി​ലു​മാ​ണ് ഇ​റാ​നി​ൽ നി​ന്നു​ള്ള അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ര​ണ്ട് ടാ​ങ്ക​റു​ക​ളെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​റാ​നി​ൽ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

ഒ​ഡി​ഷ​യി​ലെ പാ​ര​ദീ​പ് തു​റ​മു​ഖ​ത്ത് 20 ല​ക്ഷം വീ​പ്പ എ​ണ്ണ​യു​മാ​യി ജ​യ എ​ന്ന ടാ​ങ്ക​റും, ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്ത് ഫെ​ലി​സി​റ്റി എ​ന്ന ടാ​ങ്ക​റു​മാ​ണെ​ത്തി​യ​ത്. 2019ൽ ​അ​മേ​രി​ക്ക ഇ​റാ​നി​യ​ൻ എ​ണ്ണ​യ്ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത്. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ഗോ​ള എ​ണ്ണ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക ഉ​പ​രോ​ധ​ത്തി​ൽ ഒ​രു മാ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങി​യ​ത്. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തെ​ത്തി​യ ഫെ​ലി​സി​റ്റി ടാ​ങ്ക​ർ റി​ല​യ​ൻ​സി​ന് വേ​ണ്ടി​യാ​ണ് എ​ണ്ണ​യെ​ത്തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : iran petrolium gujrat odisha

Recent News

Corehub Up