Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BreaqkingNews

ഒ​ഴു​ക്കി​ൽ​പെ​ട്ട ആ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ടീ​സ്റ്റ ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പെട്ട ആ​ന​ക്കു​ട്ടി​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ചു. മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ന​ദി​യി​ലൂ​ടെ ബോ​ട്ടു​മാ​യി പി​ന്തു​ട​ർ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴു​ക്കി​ൽ​പെട്ട ആ​ന​ക്കു​ട്ടി നീ​ന്തി​ക്ക​യ​റാ​ൻ പാ​ടു​പെ​ടു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം സു​ര​ക്ഷ നോ​ക്കാ​തെ ബോ​ട്ട് അ​ങ്ങോ​ട്ട് തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ആ​ന​ക്കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു. ക​ര​യി​ലെ​ത്തി​ച്ച ശേ​ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ന​ക്കു​ട്ടി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

Latest News

Corehub Up