x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ചു; വി​ഷ്ണു മോ​ഹ​നെ​തി​രെ വീ​ണ്ടും കേ​സ്

കൊച്ചി ബ്യൂറോ
Published: September 22, 2026 07:58 PM IST | Updated: September 22, 2026 07:59 PM IST

വി​ഷ്ണു മോ​ഹ​ൻ

കൂ​ത്താ​ട്ടു​കു​ളം: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് ക​രാ​റു​ണ്ടാ​ക്കി പ​ണം വാ​ങ്ങി​യ ശേ​ഷം ഭ​ക്ഷ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ച കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യ്‌​ക്കെ​തി​രെ കൂ​ത്താ​ട്ടു​കു​ളം പൊ​ലി​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഉ​ദ​യം ഇ​വ​ന്‍റ് കാ​റ്റ​റിം​ഗ്’ ഉ​ട​മ വി​ഷ്ണു മോ​ഹ​​നെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. പാ​ല​ക്കു​ഴ കോ​ഴി​പ്പി​ള്ളി പ​ടി​ഞ്ഞാ​റേ​മ്യാ​ലി​ൽ സു​മം​ഗ​ലാ​ദേ​വി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, 2026 ഓ​ഗ​സ്റ്റ് 16-ന് ​ഹ​ൽ​ദി ച​ട​ങ്ങി​ന് 150 പേ​ർ​ക്കും ഓ​ഗ​സ്റ്റ് 22-ന് ​ന​ട​ന്ന വി​വാ​ഹ റി​സ​പ്ഷ​ന് 1000 പേ​ർ​ക്കും ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ന​ൽ​കാ​മെ​ന്ന് പ്ര​തി ഏ​റ്റി​രു​ന്നു. ഇ​തി​നാ​യി മു​ൻ​കൂ​റാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഗൂ​ഗി​ൾ പേ ​വ​ഴി 1,35,000 രൂ​പ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്നും മ​ക​നി​ൽ നി​ന്നും കൈ​പ്പ​റ്റി.

എ​ന്നാ​ൽ ഹ​ൽ​ദി ച​ട​ങ്ങി​ന് 100 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് റി​സ​പ്ഷ​ൻ ന​ട​ക്കു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ൻ​പ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും, മ​റ്റാ​രെ​യെ​ങ്കി​ലും ഏ​ൽ​പ്പി​ക്കാ​ൻ പ​റ​ഞ്ഞ് പ്ര​തി പി​ന്മാ​റു​ക​യു​മാ​യി​രു​ന്നു. ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക​യാ​യ 25,000 രൂ​പ ക​ഴി​ച്ച് ബാ​ക്കി തു​ക​യാ​യ 1,10,000 രൂ​പ തി​രി​കെ ന​ൽ​കാ​തെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​തി​ന് വി​ഷ്ണു മോ​ഹ​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Cheated without providing food case registered Vishnu Mohanan

Recent News

Corehub Up