x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​മു​യി ആ​ക്ര​മ​ണം; മു​ഖ്യ​പ്ര​തി​യെ ഏ​റ്റു​മു​ട്ടി​ലി​ലൂ​ടെ കീ​ഴ​ട​ക്കി പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: September 22, 2026 05:55 PM IST | Updated: September 22, 2026 05:55 PM IST

ന​ന്ദ​ൻ യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ലെ ജാ​മു​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. അ​ക്ര​മി​സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി ന​ന്ദ​ൻ യാ​ദ​വ് ആ​ണ് പി​ടി​യി​ലാ​യ​ത്.

‌ന​ന്ദ​ൻ യാ​ദ​വി​നെ ഏ​റ്റു​മു​ട്ടി​ലി​ലൂ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ളു​ടെ കാ​ലി​ന് വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഹ​രേ​റാം യാ​ദ​വി​നും കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ​യും പെ​ൺ​കു​ട്ടി​യെ​യും ജാ​മു​യി​ൽ വ​ച്ച് ഒ​രു സം​ഘം അ​ക്ര​മി​ക​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞ് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Tags : Jamui Bihar Police NewsUpdate Headlines

Recent News

Corehub Up