x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ക​ലാ​പ കേ​സ്; ഷ​ർ​ജീ​ൽ ഇ​മാ​മി​ന് ഇ​ട​ക്കാ​ല ജാ​മ്യം

വെബ് ഡെസ്‌ക്
Published: September 22, 2026 06:10 PM IST | Updated: September 22, 2026 06:10 PM IST

ഷ​ർ​ജീ​ൽ ഇ​മാം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ വി​ദ്യാ​ർ​ഥി പ്ര​വ​ർ​ത്ത​ക​ൻ‌ ഷ​ർ​ജീ​ൽ ഇ​മാ​മി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ൽ​ഹി കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബ​ന്ധു​ക്ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ഒ​ക്ടോ​ബ​ർ 10 വ​രെ ഒ​രാ​ഴ്ച​ത്തെ ജാ​മ്യ​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ മാ​ർ​ച്ച് മാ​സ​ത്തി​ലും സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഷ​ർ​ജീ​ൽ ഇ​മാ​മി​ന് 10 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

യു​എ​പി​എ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഷ​ർ​ജീ​ൽ ഇ​മാ​മി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2020 ജ​നു​വ​രി​യി​ലാ​ണ് ഷ​ർ​ജീ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

 

Tags : Delhi SharjeelImam NewsUpdate Headlines Deepika

Recent News

Corehub Up