ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിദ്യാർഥി പ്രവർത്തകൻ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒക്ടോബർ നാല് മുതൽ ഒക്ടോബർ 10 വരെ ഒരാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. നേരത്തെ മാർച്ച് മാസത്തിലും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഷർജീൽ ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരിയിലാണ് ഷർജീലിനെ കസ്റ്റഡിയിലെടുത്തത്.