x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ൽ‌ ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 22, 2026 07:00 PM IST | Updated: September 22, 2026 07:00 PM IST

ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി പിടിയിലായ പ്രതികൾ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്വ​കാ​ര്യ ഹോം​സ്റ്റേ​യി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ആ​റാം​മൈ​ല്‍ വെ​ട്ടു​പ​റ​പ്പു​റ​ത്ത് വി.​ജി. അ​ഭി​ലാ​ഷ്, കി​ട​ങ്ങ​നാ​ട് തെ​ക്കേ​ക്കു​ന്ന​ത്ത് ഷെ​മി​ന്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ല്‍ ചെ​ത​ല​യം ആ​റാം​മൈ​ലി​ലു​ള്ള കാ​സ ഹൊ​റൈ​സ​ണ്‍ ഹോം​സ്റ്റേ​യി​ൽ ക​ല്‍​പ്പ​റ്റ വ​നം​വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ളും ഒ​രു ആ​ന​ക്കൊ​മ്പി​ന്‍റെ ക​ഷ്ണ​വു​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​ത്തി​യ വാ​ഹ​ന​വും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ എ​ന്‍. രൂ​പേ​ഷ് അ​റി​യി​ച്ചു.

 

Tags : Wayanad Forest Arrest Crime NewsUpdate Headlines

Recent News

Corehub Up