Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthminister

മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരുടെ ജോലിസമ്മർദ്ദം കുറയ്ക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ.

കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി. മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം.

മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്.

കമ്പനികളുടെ ടാർജറ്റ് അച്ചീവ് ചെയ്യാനുള്ള അമിത സമ്മർദ്ദത്തിൽ ജീവനക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം തൊഴിൽവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തും. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.

മെഡിക്കൽ റെപ്രസെന്‍റേറ്റീവുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും കെ. മുരളീധരൻ അറിയിച്ചു.

Leader Page

കൂ​​​​​ടു​​​​​ത​​​​​ൽ ഡോ. ​​​​​​ഹാ​​​​​​രി​​​​​​സു​​​​​മാ​​​​​ർ വേ​​​​​ണം, കൂ​​​​​​ടു​​​​​​ത​​​​​​ൽ ഫ​​​​​​ണ്ടും

ആ​​​​​​രോ​​​​​​ഗ്യ​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ​​​​​​യും അ​​​​​​നു​​​​​​ബ​​​​​​ന്ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ശ​​​​​​ദ​​​​​മാ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​മാ​​​​​ണ് അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​ശ്യം. ഒ​​​​​പ്പം, ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള ആ​​​​​​രോ​​​​​​ഗ്യ​​​​​സേ​​​​​​വ​​​​​​ന​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യ ശ്ര​​​​​​മം ​​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ ഒ​​​​​​രു മാ​​​​​​നേ​​​​​​ജ്മെ​​​​​ന്‍റ് ഇ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ, പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ശ​​​​​​രി​​​​​​യാ​​​​​​യ വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യ​​​​​മെ​​​​​ന്ന​​​​​ത് വി​​​​​​ദൂ​​​​​​ര​​​സ്വ​​​​​​പ്ന​​​​​​മാ​​​​​​​യേ​​​​​​ക്കാം.

ബ​​​​​​ജ​​​​​​റ്റി​​​​​​ൽ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച ഫ​​​​​​ണ്ടി​​​​​​ൽ ഗ​​​​​​ണ്യ​​​​​​മാ​​​​​​യ കു​​​​​​റ​​​​​​വു​​​​​​ണ്ടാ​​​​​​യി. യ​​​​​​ഥാ​​​​​​ർ​​​​​ഥ​​​​​ത്തി​​​​​​ൽ 400 കോ​​​​​​ടി രൂ​​​​​​പ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചി​​​​​​രു​​​​​​ന്നി​​​​​​ട​​​​​​ത്ത്, 145 കോ​​​​​​ടി രൂ​​​​​​പ വെ​​​​​​ട്ടി​​​​​​ക്കു​​​​​​റ​​​​​​ച്ച് 254.35 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ് ഒ​​​​​​ടു​​​​​​വി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. കൂ​​​​​​ടാ​​​​​​തെ, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​ വ​​​​​​ർ​​​​​​ഷാ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തോ​​​​​​ടെ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച 217 കോ​​​​​​ടി രൂ​​​​​​പ 157 കോ​​​​​​ടി​​​​​യാ​​​​​​യും കു​​​​​​റ​​​​​​ച്ചു. ഫ​​​​​​ണ്ട് കു​​​​​​റ​​​​​​ച്ച​​​​​​തി​​​​​​നാ​​​​​ൽ പ​​​​​​ല പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. ജി​​​​​​ല്ലാ​​​​​​ത​​​​​​ല ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ൾ​​​​​​ക്കു​​​പോ​​​​​​ലും സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ അ​​​​​​വ​​​​​​സ്ഥ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി​​​​​വ​​​​​​ന്നു. ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് പ​​​​​റ​​​​​ഞ്ഞ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച്, അ​​​​​​ഞ്ചു മാ​​​​​​സം​​​​​മു​​​​​​മ്പ് ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​യ്ക്കാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി മ​​​​​​ന്ത്രി​​​​​​ക്ക് ഒ​​​​​​രു പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

​പ​​​​​ക്ഷേ, ഒ​​​​​​രു ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യും ഉ​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ഇ​​​​​​ത് രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്കു വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​കം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ണ്. ഈ ​​​​​​പ​​​​​​രാ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട എ​​​​​​ല്ലാ ഫ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളും അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ക്ക​​​​​​ലു​​​​​​ണ്ട്. ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ൾ റ​​​​​​ദ്ദാ​​​​​​ക്കേ​​​​​​ണ്ടി​​​​​വ​​​​​​രും. പ​​​​​​ല കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും ഓ​​​​​​ർ​​​​​​ഡ​​​​​​ർ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തി​​​​​​നു​​​​​ശേ​​​​​​ഷ​​​​​​വും അ​​​​​​തു ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ മാ​​​​​​സ​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കു​​​​​​ന്നു. ഇ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ രോ​​​​​​ഗി​​​​​​ക​​​​​​ളെ​​​​​​യും ഡോ​​​ക്‌​​​ട​​​ർ​​​​​​മാ​​​​​​രെ​​​​​​യും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളെ​​​​യും കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​ക്കും.​

സി​​​​​സ്റ്റ​​​​​ത്തി​​​​​ന്‍റെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മോ

സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളെ​​​​​പ്പോ​​​​​ലെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ട​​​​​​ന​​​​​​ടി വാ​​​​​​ങ്ങാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് ആ​​​​​​രോ​​​​​​ഗ്യ​​​​​മ​​​​​​ന്ത്രി വീ​​​​​​ണാ ജോ​​​​​​ർ​​​​​​ജ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച പ്ര​​​​​​ശ്നം വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കും. ഇ​​​​​​ത് സി​​​​​സ്റ്റ​​​​​ത്തി​​​​​ന്‍റെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണോ?

രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​ടി​​​​​​യ​​​​​​ന്തര​​​​​ശ്ര​​​​​​ദ്ധ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്ന് ഡോ​​​​​​ക്‌​​​​​ട​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് തോ​​​​​​ന്നി​​​​​​യാ​​​​​​ൽ, സി​​​​​​സ്റ്റം സ്വ​​​​​​യം തി​​​​​​രു​​​​​​ത്തും. രോ​​​​​ഗി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​ണം വാ​​​​​ങ്ങാ​​​​​ത്ത ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് അ​​​​​​ങ്ങ​​​​​​നെ​​​​​​യൊ​​​​​​രു ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​നി​​​​​യാ​​​​​യ ഡോ​​​ക്‌​​​ട​​​റാ​​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു​​​​​കൊ​​​​​ണ്ട് മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ്. ഇ​​​​​​വി​​​​​​ടെ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര്യം, ബ​​​​​​ജ​​​​​​റ്റ് വി​​​​​​ഹി​​​​​​തം ഗ​​​​​​ണ്യ​​​​​​മാ​​​​​​യി കു​​​​​​റ​​​​​​യു​​​​​​ക​​​​​​യും മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ വാ​​​​​​ങ്ങാ​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​മ​​​​​​തി​ വൈ​​​​​കു​​​​​ക​​​​​യും ചെ​​​​​​യ്താ​​​​​​ൽ, അ​​​​​​ത് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ​​​​​​യെ​​​​​​യും ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ മ​​​​​തി​​​​​പ്പി​​​​​നെ​​​​​​യും മോ​​​​​​ശ​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കും എ​​​​ന്ന​​​​താ​​​​ണ്.

എ​​​​​ന്താ​​​​​യാ​​​​​​ലും, ഡോ. ​​​​​​ഹാ​​​​​​രി​​​​​​സി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ നാ​​​​​​ലം​​​​​​ഗ വി​​​​​​ദ​​​​​​ഗ്ധ​​​​​സ​​​​​​മി​​​​​​തി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കും. ആ​​​​​​ല​​​​​​പ്പു​​​​​​ഴ സ​​​​​​ർ​​​​​​ക്കാ​​​​​​ർ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​ജ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ ഡോ. ​​​​​​ഡി. പ​​​​​​ദ്മ​​​​​​കു​​​​​​മാ​​​​​​ർ, നെ​​​​​​ഫ്രോ​​​​​​ള​​​​​​ജി വി​​​​​​ഭാ​​​​​​ഗം മേ​​​​​​ധാ​​​​​​വി ഡോ. ​​​​​​ഗോ​​​​​​മ​​​​​​തി, കോ​​​​​​ട്ട​​​​​​യം സ​​​​​​ർ​​​​​​ക്കാ​​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​​ള​​​​​​ജ് സൂ​​​​​​പ്ര​​​​​​ണ്ട് ഡോ. ​​​​​​ടി.​​​​​​കെ. ജ​​​​​​യ​​​​​​കു​​​​​​മാ​​​​​​ർ, യൂ​​​​​​റോ​​​​​​ള​​​​​​ജി വി​​​​​​ഭാ​​​​​​ഗം മേ​​​​​​ധാ​​​​​​വി ഡോ. ​​​​​​രാ​​​​​​ജീ​​​​​​വ​​​​​​ൻ അ​​​​​​മ്പ​​​​​​ല​​​​​​ത്ത​​​​​​റ​​​​​​ക്ക​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് സ​​​​​​മി​​​​​​തി​​​​​​യി​​​​​​ലെ അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ. കേ​​​​​​ടാ​​​​​​യ ലി​​​​​​ത്തോ​​​​​​ക്ലാ​​​​​​സ്റ്റ് പ്രോ​​​​​​ബ് കാ​​​​​​ര​​​​​​ണം നാ​​​​​​ല് ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ലെ​​​​​​ന്ന് ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് പ​​​​​​രാ​​​​​​തി​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യ​​​​​മ​​​​​​ന്ത്രി വീ​​​​​​ണാ ജോ​​​​​​ർ​​​​​​ജ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​​ട​​​​​ർ ഓ​​​​​​ഫ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ എ​​​​​​ഡ്യു​​​​​​ക്കേ​​​​​​ഷ​​​​​​നി​​​​​​ൽനി​​​​​​ന്ന് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് തേ​​​​​​ടി.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ം ഫലിച്ചു

ഡോ. ​​​​​​ഹാ​​​​​​രി​​​​​​സി​​​​​ന്‍റെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ന് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​യ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി. ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ക​​​​​​യും ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ൾ പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ജൂ​​​​​​ലൈ ഒ​​​​​ന്നി​​​​​ന് ​ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദി​​​​​​ൽനി​​​​​​ന്ന് ര​​​​​​ണ്ട് യൂ​​​​​​ണി​​​​​​റ്റു​​​​​​ക​​​​​​ൾ എ​​​​​​ത്തി. വി​​​​​​ഷ​​​​​​യം പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാ​​​​​​ൻ നി​​​​​​യോ​​​​​​ഗി​​​​​​ച്ച സ​​​​​​മി​​​​​​തി​ പു​​​​​​തി​​​​​​യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ വാ​​​​​​ങ്ങേ​​​​​​ണ്ട​​​​​​ത് അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു.

കേ​​​​​​ര​​​​​​ള ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ടീ​​​​​​ച്ചേ​​​​​​ഴ്സ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​നും ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്നു. പ്ര​​​​​​തി​​​​​​സ​​​​​​ന്ധി പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​വ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഡോ. ​​​​ഹാ​​​​രി​​​​സ് പ്ര​​​​​​തി​​​​​​കൂ​​​​​​ല റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളൊ​​​​​​ന്നു​​​​​​മി​​​​​​ല്ലാ​​​​​​ത്ത, ആ​​​​​​ത്മാ​​​​​​ർ​​​​​​ഥ​​​​ത​​​​​​യു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​ണെ​​​​​​ന്ന് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. എ​​​​ങ്കി​​​​ലും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള കേ​​​​​​ര​​​​​​ള ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്ക് ചീ​​​​​​ത്ത​​​​​​പ്പേ​​​​​​രു​​​​​​ണ്ടാ​​​​​​ക്കി. ചി​​​​​​ല പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യാ​​​​​​ൽ പോ​​​​​​ലും, ന​​​​​​മ്മു​​​​​​ടെ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ ക​​​​​​ള​​​​​​ങ്ക​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ശ​​​​​​ത്രു​​​​​​ക്ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​വു​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ത് പ​​​​ര​​​​സ്യ​​​​മാ​​​​ക്ക​​​​​​രു​​​​​​ത്.

ഇ​​​​​​ത്ത​​​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന ന​​​​​​ല്ല കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് തെ​​​​​​റ്റാ​​​​​​യ ചി​​​​​​ത്രം ന​​​​​​ൽ​​​​​​കും. എ​​​​​​ല്ലാം ശ​​​​​​രി​​​​​​യാ​​​​​​ണെ​​​​​​ന്ന് ആ​​​​​​ർ​​​​​​ക്കും പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ല, എ​​​​​​ന്നാ​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ പ്ര​​​​​​ത്യേ​​​​​​ക ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ര​​​​​​ണം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ള്ള കേ​​​​​​സു​​​​​​ക​​​​​​ൾ​​​പോ​​​​​​ലും തൃ​​​​​​പ്തി​​​​​​ക​​​​​​ര​​​​​​മാ​​​​​​യി കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

ഇ​​​​​​ത് വി​​​​​​ചി​​​​​​ത്ര​​​​​​ം!

ഈ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് പ​​​​​​ത്ത് രോ​​​​​​ഗി​​​​​​ക​​​​​​ളെ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചു. അ​​​​​​തി​​​​​​ൽ ആ​​​​​​റ് കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും പു​​​​​​തി​​​​​​യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.ഡോ. ​​​​ഹാ​​​​രി​​​​സ് മാ​​​​ർ​​​​ച്ചി​​​​ൽ​​​​ത്ത​​​​ന്നെ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ കു​​​​റ​​​​വ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. എ​​​​​​ന്നാ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ ജൂ​​​​​​ൺ 19ന് ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​ണ് പ​​​​​​ർ​​​​​​ച്ചേ​​​​​​സ് ഓ​​​​​​ർ​​​​​​ഡ​​​​​​ർ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തെ​​​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ഇ​​​​​​ത് വി​​​​​​ചി​​​​​​ത്ര​​​​​​മാ​​​​​​യി തോ​​​​​​ന്നു​​​​​​ന്നു.

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധം

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പാ​​​​​​ർ​​​​​​ട്ടി മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ​​​​​​ക്ക് മു​​​​​​ന്നി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ആ​​​​​​സൂ​​​​​​ത്ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ട്. കൂ​​​​​​ടാ​​​​​​തെ ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ തി​​​​​​രി​​​​​​ച്ച​​​​​​ടി പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ ഒ​​​​​​രു യു​​​​​​ഡി​​​​എ​​​​​​ഫ് ഹെ​​​​​​ൽ​​​​​​ത്ത് ക​​​​​​മ്മീ​​​​​​ഷ​​​​​​നും രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കും.

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​ജി​​​​​​ലെ ചി​​​​​​കി​​​​​​ത്സ​​​​​​യെ​​​​​​യും ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ളെ​​​​​​യും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത​​​​ത് പ്ര​​​​​​തി​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും സ​​​​​​ത്യം പ​​​​​​റ​​​​​​ഞ്ഞ ഡോ. ​​​​​​ഹാ​​​​​​രി​​​​​​സ് ധീ​​​​​​ര​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യെ​​​​​​ന്നും എ​​​​​​ഐ​​​​സി​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി കെ.​​​​​​സി. വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ നി​​​​​​ഷ്ക്രി​​​​​​യ​​​​​​ത്വം പു​​​​​​റ​​​​​​ത്തു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​ൻ തി​​​​രി​​​​ച്ച​​​​ടി ഭ​​​​യ​​​​ന്നു പ​​​​ല​​​​രും പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല വെ​​​​​​ന്‍റി​​​​ലേ​​​​​​റ്റ​​​​​​റി​​​​​​ലാ​​​​​​ണെ​​​​​​ന്ന് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​നു പ​​​​​​രി​​​​​​ഹാ​​​​​​രം ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​പ​​​​​​ക​​​​​​രം, സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന്യാ​​​​​​യീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലും പി​​​​​​ആ​​​​​​ർ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലു​​​​​​മാ​​​​​​ണു ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു. പി​​​​​​ആ​​​​​​ർ ജോ​​​​​​ലി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ അ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ കൂ​​​​​​ടു​​​​​​ത​​​​​​ൽ കാ​​​​​​ലം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ല. എ​​​​​​ല്ലാ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ലും മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ളു​​​​​​ടെ കു​​​​റ​​​​വ് ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​ശ്ന​​​​​​മാ​​​​​​ണ്. ആ​​​​​​രോ​​​​​​ഗ്യ​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞ​​​​​​തെ​​​​​​ല്ലാം തെ​​​​​​റ്റാ​​​​​​ണെ​​​​​​ന്ന് തെ​​​​​​ളി​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം കേ​​​​​​ര​​​​​​ള നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞ​​​​​​തെ​​​​​​ല്ലാം ശ​​​​​​രി​​​​​​യാ​​​​​​ണെ​​​​​​ന്നും തെ​​​​​​ളി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്നു. പ്ലാ​​​​​​ൻ ഫ​​​​​​ണ്ടും കു​​​​​​റ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് സ​​​​​​തീ​​​​​​ശ​​​​​​ൻ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ലെ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ട​​​​​​ന​​​​​​ടി ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണം. സ്വ​​​​​​ന്തം ആ​​​​​​രോ​​​​​​ഗ്യ​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​നു പു​​​​​​റ​​​​​​ത്തു​​​​​​ള്ള ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു പോ​​​​​​കാ​​​​​​ൻ പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ക്ക​​​​​​രു​​​​​​ത്.

Editorial

ഇ​ടി​ഞ്ഞ സി​സ്റ്റ​ത്തി​ൽ ജ​നാ​ധി​പ​ത്യം പെ​ട​രു​ത്

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന് സ്ത്രീ ​മ​രി​ച്ച​തും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്നു ഡോ​ക്ട​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തും, പു​റ​ത്തു​വ​രു​ന്ന മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​മി​തി​ക​ളു​മൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ്.

പ​ക്ഷേ, അ​തു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​സ​ര​വാ​ദ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ക്കു​ന്നു. കാ​ര​ണം, യു​പി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ മ​രി​ച്ച​തി​ൽ യോ​ഗി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച ഡോ. ​ക​ഫീ​ൽ​ഖാ​ന്‍റെ സ​ഹ​ജീ​വി​സ്നേ​ഹ​ത്തെ പി​ന്തു​ണ​ച്ച​വ​രെ​യൊ​ന്നും ഇ​പ്പോ​ൾ കാ​ണാ​നി​ല്ല.

അ​തേ സ​ഹ​ജീ​വി സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു ഡോ​ക്ട​ർ ത​ന്‍റെ പ്ര​തി​ക​ര​ണം പ്ര​ഫ​ഷ​ണ​ൽ ആ​ത്മ​ഹ​ത്യ​യാ​യി​പ്പോ​യെ​ന്നു വി​ല​പി​ക്കു​ന്നു. സ്വ​ന്തം സ​ർ​ക്കാ​രി​ലൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​ക്കാ​നു​ള്ള​താ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്ന​ത് അ​വ​സ​ര​വാ​ദ​മാ​ണ്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ മി​ക​ച്ച​താ​ണെ​ന്ന​തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. പ​ക്ഷേ, അ​ത് അ​ടു​ത്ത​യി​ടെ കൈ​വ​രി​ച്ച നേ​ട്ട​മ​ല്ല.

ജ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും, ഓ​രോ കാ​ല​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ജാ​ഗ്ര​ത​യ്ക്ക് അ​തി​ൽ പ​ങ്കു​ണ്ട്. മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ വീ​ഴ്ച​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ച ആ ​ജ​നാ​ധി​പ​ത്യ പ്ര​തി​ക​ര​ണ​ബോ​ധ​മാ​ണ് കേ​ര​ള​ത്തെ പ​ല​തി​ലും മു​ന്നി​ലെ​ത്തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​ന്നു​വെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​ഹാ​രി​സ് ഹ​സ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം തു​ട​ങ്ങി​യ​ത്.

അ​ഴി​മ​തി തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത, രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത, രോ​ഗി​ക​ളോ​ടു മാ​ത്രം പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഡോ​ക്ട​ർ ഹാ​രി​സി​നെ ത​ള്ളി​പ്പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഒ​ര​ടി പി​ന്നോ​ട്ടു മാ​റി; ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി. പ​ക്ഷേ, തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ട​ടി മു​ന്നോ​ട്ടു​വ​ന്ന്, ആ​രോ​ഗ്യ​മേ​ഖ​ല​യെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​താ​വി​ന്‍റെ താ​ത്പ​ര്യം അ​റി​ഞ്ഞു മാ​ത്രം ജ​നാ​ധി​പ​ത്യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​ക്കാ​രെ​ല്ലാം പി​ന്നാ​ലെ മൂ​ന്ന​ടി മു​ന്നോ​ട്ടു വ​രു​ന്ന​താ​ണു ക​ണ്ട​ത്. ഇ​നി​യാ​രെ​ങ്കി​ലും എ​ത്ര ഗ​തി​കെ​ട്ടാ​ലും ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കു​മോ? കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം ത​ക​ർ​ന്ന് സ്ത്രീ ​മ​രി​ച്ച​ത് സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടാ​ണോ എ​ന്ന​ല്ല, എ​ന്തെ​ങ്കി​ലും ചെ​യ്യാ​തി​രു​ന്നി​ട്ടാ​ണോ എ​ന്നാ​ണു ചോ​ദി​ക്കേ​ണ്ട​ത്.

എ​ങ്കി​ൽ അ​തേ​യെ​ന്ന് ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും. കാ​ര​ണം, കെ​ട്ടി​ടം നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് ആ​യ​തി​നാ​ൽ ആ​രും കു​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും പ​റ​ഞ്ഞ​ത്. അ​ത് അ​വ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു കി​ട്ടി​യ തെ​റ്റാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കാം. പ​ക്ഷേ, അ​ത​ന്വേ​ഷി​ക്ക​ണം. മ​രി​ച്ച സ്ത്രീ​യു​ടെ, ചി​കി​ത്സ​യി​ലു​ള്ള മ​ക​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി​യ​തും. അ​പ്പോ​ഴേ​ക്കും ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി​യി​രു​ന്നു.

ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു. തീ​ർ​ന്നി​ല്ല, ത​ക​ർ​ന്നു​വീ​ഴാ​നി​ട​യു​ള്ള ആ ​പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് ഒ​രു ബോ​ർ​ഡു​പോ​ലും സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ട് രോ​ഗി​ക​ളും ഒ​പ്പ​മു​ള്ള​വ​രു​മൊ​ക്കെ അ​വി​ട​ത്തെ ശു​ചി​മു​റി​യു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തെ, ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യേ​ണ്ട​തു ചെ​യ്യാ​തി​രു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ല​ത്തെ മ​ര​ണം.

കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഈ ​സി​സ്റ്റ​ത്തെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഡോ. ​ഹാ​രി​സും ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ദീ​പി​ക മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്, സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പ​മാ​ണ്?​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​കൊ​ണ്ട് അ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യ​വും ഗൗ​ര​വ​മു​ള്ള​താ​ണ്.

ഒ​രു പാ​ർ​ട്ടി​യു​ടെ​യോ സം​ഘ​ട​ന​യു​ടെ​യോ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യോ ഭാ​ഗ​മാ​യി​രു​ന്നു​കൊ​ണ്ട് അ​തി​നെ അ​നാ​വ​ശ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​യാ​ളെ പു​റ​ത്താ​ക്കു​ന്ന​തു​പോ​ലെ​യ​ല്ല, ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. സി​സ്റ്റ​ത്തി​ന്‍റെ മ​റ്റെ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ട് സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ഡോ. ​ഹാ​രി​സ് പൊ​തു​സ​മൂ​ഹ​ത്തി​ൽ തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു ശ​രി​യാ​യി​രു​ന്നെ​ന്നു തെ​ളി​ഞ്ഞു.

ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. മ​റ്റെ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​ട്ടും ഒ​ന്നും മി​ണ്ടാ​തെ സി​സ്റ്റ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി അ​ല​സ​നാ​യി​രു​ന്നെ​ങ്കി​ൽ ഡോ. ​ഹാ​രി​സ് സി​സ്റ്റ​ത്തി​ന്‍റെ ന​ല്ല​പി​ള്ള​യാ​കു​മാ​യി​രു​ന്നു. അ​ത്ത​ര​മാ​ളു​ക​ളും വി​ധേ​യ​രു​മാ​ണ് ഈ ​സി​സ്റ്റ​ത്തെ ഇ​വി​ടെ​യെ​ത്തി​ച്ച​ത്. പ​ക്ഷേ, അ​ദ്ദേ​ഹം ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കാ​ൻ ഒ​രു നി​മി​ഷ​ത്തേ​ക്ക് സി​സ്റ്റ​ത്തെ മ​റ​ന്നു.

ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ കു​റ്റ​മാ​ണോ​യെ​ന്ന ച​ർ​ച്ച തു​ട​രേ​ണ്ട​തു​ണ്ട്. 2018ൽ ​യു​പി സ​ർ​ക്കാ​രി​ന്‍റെ​യും സി​സ്റ്റ​ത്തി​ന്‍റെ​യും വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, “സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​മാ​ണ് ഡോ. ​ക​ഫീ​ൽ​ഖാ​നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് എ​ല്ലാ​റ്റി​ലും വ​ലു​ത്”​എ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച​വ​രു​മൊ​ക്കെ ഡോ. ​ഹാ​രി​സി​നു നേ​ർ​ക്ക് ഒ​ളി​ഞ്ഞും മ​റ​ഞ്ഞും അ​ന്പെ​യ്യു​ന്പോ​ൾ കേ​ര​ളം ത​ല​കു​നി​ക്കു​ന്ന​തി​ലും ഒ​ന്നാം​ന​ന്പ​റാ​കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തെ പാ​ർ​ട്ടി​ക്കൊ​ടി​ക​ളി​ൽ കെ​ട്ടി​യി​ടു​ന്ന​ത് ഇ​ത്ത​രം അ​വ​സ​ര​വാ​ദ​ങ്ങ​ളാ​ണ്. അ​ത്ത​രം അ​വ​സ​ര​വാ​ദ പ്ര​തി​ബ​ദ്ധ​ത​യും വി​ധേ‍​യ​ത്വ​വും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മേ​യ​ല്ല. പ​റ​ഞ്ഞു​പ​റ​ഞ്ഞ് ഡോ. ​ഹാ​രി​സി​ന്‍റേ​തു വി​ശു​ദ്ധ പാ​പ​ങ്ങ​ളാ​ണെ​ന്നു സ​മ​ർ​ഥി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​മാ​യി​രി​ക്കാം; ആ​ടി​നെ മ​റ്റു ജീ​വി​ക​ളാ​ക്കു​ന്ന​തു​പോ​ലെ. പ​ക്ഷേ, അ​തി​നു റാ​ൻ മൂ​ള​ല​ല്ല പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം.

Editorial

സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പം?

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​രും ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്കു​ന്നി​ല്ല. അ​വി​ടെ മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലെ​ന്ന് ഏ​റെ​നാ​ളാ​യി മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും പ​റ​ഞ്ഞു​മ​ടു​ത്ത​ത് ഒ​രു പ്ര​മു​ഖ ഡോ​ക്‌​ട​ർ​കൂ​ടി വി​ളി​ച്ചു​പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ.

അ​തും കൈ​ക്കൂ​ലി​യോ ലാ​ബു​ക​ളി​ൽ​നി​ന്നോ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നോ ക​മ്മീ​ഷ​നോ മ​രു​ന്നു​ക​ന്പ​നി​ക​ളി​ൽ​നി​ന്നു പാ​രി​തോ​ഷി​ക​ങ്ങ​ളോ വാ​ങ്ങാ​ത്ത ഒ​രു ഡോ​ക്ട​ർ! അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണെ​ന്നും പ്ര​ശ്നം സി​സ്റ്റ​ത്തി​ന്‍റേ​താ​ണെ​ന്നു​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഒ​ന്പ​തു​കൊ​ല്ല​മാ​യി ഈ ​സി​സ്റ്റ​ത്തി​നു മു​ക​ളി​ൽ ആ​രാ​ണ് ഇ​രി​ക്കു​ന്ന​ത്?

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​ഹാ​രി​സ് ഹ​സ​നാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ സ​ഹി​കെ​ട്ട് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യ​ത്. “വെ​ള്ളി​യാ​ഴ്ച യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യ​ത്.

രോ​ഗി​ക​ളെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​പ്പി​ക്കു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്നു. മ​റു​വ​ശ​ത്ത്, പ​രി​ഹ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ, നി​യ​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ൾ എ​ന്നി​വ. ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി ചെ​രി​പ്പു തേ​ഞ്ഞു. രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​പേ​ക്ഷി​ച്ചും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും മ​ടു​ത്തു. ഒ​രു പ​രി​ഹാ​ര​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഇ​ന്നു​വ​രെ കൈ​ക്കൂ​ലി​യോ ക​മ്മീ​ഷ​നോ വാ​ങ്ങി​യി​ട്ടി​ല്ല. അ​തി​ലൊ​രു വി​ഷ​മ​വു​മി​ല്ല. ജോ​ലി രാ​ജി​വ​ച്ചു പോ​യാ​ലോ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.” ഇ​താ​യി​രു​ന്നു കു​റി​പ്പു​ക​ളു​ടെ ചു​രു​ക്കം. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ​ല വ​കു​പ്പ് മേ​ധാ​വി​മാ​രും അ​ത് തു​റ​ന്നു പ​റ​യാ​ത്ത​ത് ഭ​യം​കൊ​ണ്ടാ​ണെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും രോ​ഗി​ക​ളോ​ടു​ള്ള ക​ട​പ്പാ​ടും ക​ട​മ​യും ഓ​ർ​ത്ത​പ്പോ​ള്‍ ആ ​ഭ​യ​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ന്ന് തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഉ​പ​ക​ര​ണ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തി​നാ​ൽ ഒ​രു ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് മാ​റ്റി​വ​ച്ച​തെ​ന്നും ഹാ​രി​സി​ന്‍റേ​തു വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ (ഡി​എം​ഇ) പ​റ​ഞ്ഞ​ത്. ഈ ​വൈ​കാ​രി​ക​പ്ര​ക​ട​നം, വ​ർ​ഷ​ങ്ങ​ളാ​യി രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കെ​തി​രേ​യൊ​ക്കെ ന​ട​പ​ടി​യെ​ടു​ക്കും?

ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക​ട്ടെ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. “സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്ക​രു​ത്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി. 1600 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.” ആ​രോ​ഗ്യ​രം​ഗം മാ​ത്ര​മ​ല്ല, പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത തെ​രു​വു​നാ​യ ആ​ക്ര​മ​ണം, പേ​വി​ഷ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ, വ​നം​വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്.

ആ ​സി​സ്റ്റം മി​ക​ച്ച​താ​ക്കി ജ​ന​ക്ഷേ​മം ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റ​വ​ർ പ​തി​റ്റാ​ണ്ടോ​ളം ഭ​രി​ച്ചി​ട്ടു പ​റ​യു​ക​യാ​ണ് സി​സ്റ്റം ശ​രി​യ​ല്ലെ​ന്ന്. ആ ​സി​സ്റ്റ​ത്തി​ലെ ഒ​രാ​ളാ​യ ഡി​എം​ഇ​യാ​ക​ട്ടെ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ ഡോ. ​ഹാ​രി​സി​ന്‍റേ​താ​ണ് പ്ര​ശ്ന​മെ​ന്നു പ​റ​യു​ന്നു.

പ​ക്ഷേ, സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​രാ​ജ​യ​പ്പെ​ട്ട സി​സ്റ്റ​വും അ​തു തി​രു​ത്താ​നാ​കാ​ത്ത ഭ​ര​ണ​വു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ രോ​ഗ​കാ​ര​ണ​മെ​ന്നു ജ​ന​ങ്ങ​ളും ക​രു​തു​ന്നു. അ​ല്ലെ​ങ്കി​ൽ യ​ഥാ​ർ​ഥ കാ​ര​ണം സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്ത​ണം. ഉ​പ​ക​ര​ണ​ക്ഷാ​മം ഒ​രു വ​ർ​ഷം മു​ന്പേ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്.

മ​രു​ന്നു​ക്ഷാ​മം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​രം​ഗ​ത്തെ പ​രാ​ധീ​ന​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ത​ന്ന രോ​ഗി​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ത​ള്ളി​യ​തു​പോ​ലെ​യ​ല്ല, ഡോ. ​ഹാ​രി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കൊ​ള്ള​ണം. കാ​ര​ണം, അ​ദ്ദേ​ഹം അ​ക​ത്തു​ള്ള​യാ​ളാ​ണ്. അ​ഴി​മ​തി​യി​ല്ലാ​ത്ത, മ​നു​ഷ്യ​സ്നേ​ഹ​മു​ള്ള, ക​ഠി​നാ​ധ്വാ​നി​യാ​യ ഡോ​ക്‌​ട​റാ​ണ് അ​ദ്ദേ​ഹം. ആ​വ​ശ്യ​ത്തി​നു മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യാ​ൽ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ കി​ട​ക്ക​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

Latest News

Corehub Up