വാഴൂർ പഞ്ചായത്ത് കുടുംബശ്രീ എഡിഎസിന്റെ വാർഷികാഘോഷം
വാഴൂർ: പഞ്ചായത്ത് പത്താം വാർഡ് ടിപി പുരത്ത് കുടുംബശ്രീ എഡിഎസിന്റെ വാർഷികാഘോഷവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാ ദേവി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് ശോഭന രാജു അധ്യക്ഷത വഹിച്ചു. വൈഭവം കാഡ് ഫൗണ്ടേഷൻ സിഇഒ ടി. ശ്രീകുമാരി മുഖ്യപ്രഭാഷണം നടത്തി. എഡിഎസ് സെക്രട്ടറി സബീനാ ബിനാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ നിഷ രാജേഷ്, ജിനു രാജു എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. വാർഡ് മെംബർമാരായ റംഷാദ് റഹ്മാൻ, സൗമ്യ സോമൻ, പി.എ. റസീന, നെജി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.