ചിൽഡ്രൻ പ്രോഗ്രാമിലെ വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കൊപ്പം.
പൊൻകുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ പ്രവർത്തനോദ്ഘാടനം പൊൻകുന്നം ഗവ. എച്ച്എസിൽ പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിച്ചു. ഡിഇഒ രോഷ്ന അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജേഷ് കെ. രാജു, കോട്ടയം ഡയറ്റിലെ ഡോ. സ്മിതാ ശങ്കർ, ബിപിസി അജാസ് വാരിക്കാടൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആശാ രാജ്, എച്ച്എസ്എസ് പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, പ്രഥമാധ്യാപിക എം.സി. രജനി എന്നിവർ പ്രസംഗിച്ചു. യുഎസ്എസ് സ്കോളർഷിപ്പ് നേടി ഹൈസ്കൂളിലെത്തിയ വിദ്യാർഥികൾക്കുള്ള പഠനപരിപാടികളാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ നടത്തുന്നത്.