x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു


Published: February 28, 2026 06:18 PM IST | Updated: February 28, 2026 06:33 PM IST

മ​ല​പ്പു​റം : മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ പാ​റ​ക്കു​ള​ത്തി​ൽ വീണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ശ​നി​യാ​ഴ്ച‌ വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ല​പ്പു​റം താ​നാ​ളൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വെ​ള്ളി​യ​ത്ത് സ​മീ​റി​ന്‍റെ മ​ക​ൻ അ​സ്‌​ല​ഹ് (9) വ​രി​ക്കോ​ട്ടി​ൽ മു​നീ​റി​ന്‍റെ മ​ക​ൻ ഫാ​ദി അ​മ​ൻ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​വ​രെ ത​ല​ക്ക​ട​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച ര​ണ്ടു​പേ​രും ഇ​ട്ടി​ലാ​ക്ക​ൽ എ​എം എ​ൽ​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : drown students malappuram

Recent News

Corehub Up