നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നു മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി.കെ. ബഷീർ.
നിലന്പൂരിൽ ദീപികയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ തിരിച്ചുവരവിന് കളമൊരുക്കുമോ എന്ന ചോദ്യത്തിന്, സംസ്ഥാനത്താകെ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്നും പി.കെ. ബഷീർ പറഞ്ഞു.
ഏറനാട് മണ്ഡലത്തിൽനിന്നു തന്നെയാണോ ഇക്കുറി മത്സരിക്കുക എന്ന ചോദ്യത്തിന്, പാർട്ടിയാണ് ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുകയെന്നും എംഎൽഎ പ്രതികരിച്ചു.