മലപ്പുറം: മലപ്പുറം വണ്ടൂരിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജു ആണ് മരിച്ചത്. രാജു ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്.
എന്നാൽ വീടിന് തീപിടിച്ചത് അറിയാതെ രാജു ഉറക്കത്തിലായിരുന്നു. വീടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Tags : malappuram vandoor death