x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വും തീ ​തു​പ്പു​ന്ന കാ​റും; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 'പ​ണി​കി‌​ട്ടി'


Published: June 19, 2026 04:52 PM IST | Updated: June 19, 2026 04:56 PM IST

മ​ല​പ്പു​റം: കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വും സൈ​ല​ൻ​സ​റി​ലൂ​ടെ തീ ​തു​പ്പു​ന്ന കാ​റു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വ​ല​യി​ലാ​യി. മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി പാ​ഞ്ഞ കാ​റാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​ൻ ത​ന്നെ റ​ദ്ദാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ട് പ​രി​സ​ര​ത്ത് വെ​ച്ചാ​യി​രു​ന്നു വ​ഴി​പോ​ക്ക​രെ​യും മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ പാ​ച്ചി​ൽ. സൈ​ല​ൻ​സ​റി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ തീ ​പു​റ​ത്തേ​ക്ക് ചീ​റ്റു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു കാ​ർ മോ​ഡി​ഫൈ ചെ​യ്തി​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു പ​ഴ​യ മോ​ഡ​ൽ കാ​റി​ലാ​ണ് നി​യ​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ട് രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ല് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Tags : car modification Case register malappuram

Recent News

Corehub Up