മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറികളുടെ സൂചന നൽകി ശിവസേന അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ. ഇതുവരെ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും യഥാർഥ ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ വിഭാഗത്തിലെ ആറ് വിമത എംപിമാർ ഷിൻഡെയുടെ പാർട്ടിയിൽ ലയിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഏക്നാഥ് ഷിൻഡെയുടെ പ്രസ്താവന. ഇതോടെ സംസ്ഥാനത്ത് സഖ്യരൂപീകരണത്തെക്കുറിച്ചും നേതൃമാറ്റത്തെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
തന്റെ കൂടെയുള്ള എംപിമാരും എംഎൽഎമാരും പാർട്ടിയുടെ വിലമതിക്കാനാവാത്ത സ്വത്താണ്. വരും ദിവസങ്ങളിൽ ആരെല്ലാം തന്നോടൊപ്പം വേദിയിൽ വരുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. പാർട്ടിയുടെ ഭാവിയിൽ പൂർണ വിശ്വാസമുണ്ടെന്നും രാഷ്ട്രീയ മാറ്റങ്ങൾക്കായി ഏവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags : political shift eknath shinde shivsena