x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ഷി​ഗെ​ല്ല; പ​ത്ത് പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു


Published: June 19, 2026 07:56 PM IST | Updated: June 19, 2026 07:56 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക പ​ര​ത്തി ഷി​ഗെ​ല്ല പ​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം പ​ത്ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മൂ​ന്നും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു വീ​ത​വും പാ​ല​ക്കാ​ട് ഒ​രു കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ ഈ ​മാ​സം സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 120 ആ​യി ഉ​യ​ർ​ന്നു. മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ പ്ര​ധാ​ന​മാ​യും പ​ട​രു​ന്ന​ത്. കു​ട​ലി​നെ ബാ​ധി​ക്കു​ന്ന ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ്.

മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും ഷി​ഗെ​ല്ല പ​ട​രു​ന്ന​ത്. ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Tags : shigella cases kerala

Recent News

Corehub Up