x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ത എം​പി​മാ​ർ​ക്ക് പൂ​ട്ടി​ടാ​ൻ ടി​എം​സി; സ്പീ​ക്ക​റെ സ​മീ​പി​ച്ച് അ​ഭി​ഷേ​ക് ബാ​ന​ർ​ജി


Published: June 19, 2026 10:16 PM IST | Updated: June 19, 2026 10:17 PM IST

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചു.

പ്ര​ധാ​ന വി​ധി​ക​ളും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി സ്പീ​ക്ക​ർ​ക്ക് 20 അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ന്നും ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്പീ​ക്ക​ർ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ഭി​ഷേ​ക് ബാ​ന​ർ​ജി അ​റി​യി​ച്ചു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ 20 ലോ​ക്സ​ഭാ എം​പി​മാ​രാ​ണ് പാ​ർ​ട്ടി വി​ട്ട് എ​ൻ​സി​പി​ഐ​യി​ൽ ല​യി​ക്കാ​നും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

ബം​ഗാ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​സി​പി​ഐ 2023ലെ ​ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചു​രു​ക്കം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം 20 പേ​ർ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യി​ൽ ബി​ജെ​പി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എം​പി​മാ​രു​ള്ള പാ​ർ​ട്ടി​യാ​യി എ​ൻ​സി​പി​ഐ മാ​റി.

Tags : Abhishek Banerjee disqualification rebels

Recent News

Corehub Up