x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ൽ ക​സേ​ര​ക​ളി; നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ൾ മു​ട​ങ്ങി


Published: June 19, 2026 09:13 PM IST | Updated: June 19, 2026 09:26 PM IST

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സേ​ര​ക​ളി കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ൾ മു​ട​ങ്ങി. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട സു​പ്ര​ധാ​ന സ​മി​തി​യാ​യ ഹൈ ​പ​വ​ർ ക​മ്മി​റ്റി വെ​ള്ളി​യാ​ഴ്ച ചേ​രാ​നി​രു​ന്ന യോ​ഗ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ പോ​രി​നെ​ത്തു​ട​ർ​ന്ന് ന​ട​ക്കാ​തെ പോ​യ​ത്.

ഇ​ന്ന​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് ഡോ. ​കെ.​ജെ.​റീ​ന​യെ സ്ഥ​ലം മാ​റ്റി ​നടപടി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വു​മാ​യെ​ത്തി​യ ഡോ.​റീ​ന​യ്ക്ക് ഡി​എ​ച്ച്എ​സി​ന്‍റെ ക​സേ​ര​യി​ലി​രി​ക്കാ​നാ​യി​ല്ല. ഡോ. ​മീ​നാ​ക്ഷി മാ​റാ​ത്ത​തി​നാ​ൽ റീ​ന​യ്ക്ക് ചാ​ർ​ജ് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ലേ മാ​റാ​നാ​കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് ഡോ. ​മീ​നാ​ക്ഷി. ഇ​തോ​ടെ റീ​ന​യും ഓ​ഫീ​സി​ൽ തു​ട​ർ​ന്നു. ഇ​രു​വ​രു​ടെ​യും ത​ർ​ക്കം മൂ​ത്ത​തോ​ടെ ഡി​എ​ച്ച്എ​സി​ൽ ന​ട​ക്കാ​നി​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ യോ​ഗവും മു​ട​ങ്ങി.

Tags : important meetings cancel epidemic

Recent News

Corehub Up