x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ൻ​വെ​സ്റ്റ് കേ​ര​ളം


Published: June 19, 2026 11:04 PM IST | Updated: June 19, 2026 11:04 PM IST

​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ളം പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി, നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വി​​​വി​​​ധ അ​​​നു​​​മ​​​തി​​​ക​​​ൾ നി​​​ക്ഷേ​​​പാ​​​ന​​​ന്ത​​​ര പി​​​ന്തു​​​ണ എ​​​ന്നി​​​വ​​​യ്ക്ക് ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും സ​​​ഹാ​​​യ​​​മൊ​​​രു​​​ക്കു​​​ന്ന ഒ​​​രു ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ളം സെ​​​ൽ.

സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ൽ നേ​​​രി​​​ടു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ​​​യാ​​​യി പ്രോജ​​​ക്ട് ഇം​​​പ്ലി​​​മെ​​​ന്‍റ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ ന​​​ട​​​പ്പാ​​​ക്കും. പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും വ്യാ​​​വ​​​സാ​​​യി​​​ക വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​നും സു​​​സ്ഥി​​​ര സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്കും ഇ​​​ത് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കും.

നി​​​ക്ഷേ​​​പ​​​ത്തി​​​ന് ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​തും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​ൻ​​​ഗ​​​ണ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി ഏ​​​റ്റെ​​​ടു​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നും വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഉ​​​പാ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് അ​​​ഡ്വൈ​​​സ​​​റി കൗ​​​ണ്‍​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ക്ഷേ​​​പ പ്രോ​​​ത്സാ​​​ഹ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പ്രഫ​​​ഷ​​​ണ​​​ലി​​​സം കൊ​​​ണ്ടുവ​​​രു​​​ന്ന​​​തി​​​നും പു​​​തു​​​യു​​​ഗ കേ​​​ര​​​ള​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ത് ഒ​​​രു നി​​​ർ​​​ണ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പ്പാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി 10,000 സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ( എം​​​എ​​​സ്എം​​​ഇ) ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​യാ​​​യ കേ​​​ര​​​ള എം​​​എ​​​സ്എം​​​ഇ ഗ്രോ​​​ത്ത് സ്കീ​​​മി​​​ന് സ​​​ർ​​​ക്കാ​​​ർ രൂ​​​പംന​​​ൽ​​​കും. ഇ​​​വ​​​ർ​​​ക്ക് നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​വാ​​​നു​​​മു​​​ള്ള സ​​​ഹാ​​​യ​​​വും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ടാ​​​ക്സ് ഇ​​​ൻ​​​സെ​​​ന്‍റീ​​​വും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കും.

സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്ന സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് റി​​​വോ​​​ൾ​​​വിം​​​ഗ് ഫ​​​ണ്ട്, ടെ​​​ക്നോ​​​ള​​​ജി ഫ​​​ണ്ട്, ച​​​ല​​​ഞ്ച് ഫ​​​ണ്ട് എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കും. ഈ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി 100 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Tags : Invest Kerala attract investors Kerala Budget@2026

Recent News

Corehub Up