x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റു​മാ​റ്റ ഭീ​ഷ​ണി; വ​ജ്രാ​യു​ധം പു​റ​ത്തെ​ടു​ത്ത് ഉ​ദ്ധ​വ് താ​ക്ക​റെ


Published: June 19, 2026 11:33 PM IST | Updated: June 19, 2026 11:33 PM IST

മും​ബൈ: കൂ​റു​മാ​റ്റ ഭീ​ഷ​ണി​ക​ളും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും ക​ടു​ക്കു​ന്ന​തി​നി​ടെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഉ​ദ്ധ​വ് താ​ക്ക​റെ. താ​ൻ ഒ​രി​ക്ക​ലും ക​സേ​ര മോ​ഹി​യ​ല്ല. പാ​ർ​ട്ടി​യു​ടെ ന​ന്മ​യ്ക്കാ​യി ഈ ​നി​മി​ഷം പ​ദ​വി ഒ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ഒ​മ്പ​ത് ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ മൂ​ന്ന് പേ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ദ്ധ​വ് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ന്നി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് തോ​ന്നു​മ്പോ​ൾ പ​ദ​വി ഒ​ഴി​യാ​ൻ ത​യാ​റാ​ണ്.

എ​ന്നാ​ൽ ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന ശി​വ​സൈ​നി​ക​ർ കൂ​ടെ​യു​ള്ളി​ട​ത്തോ​ളം കാ​ലം ഏ​ത് വെ​ല്ലു​വി​ളി​യെ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ർ​വി​ന്ദ് സാ​വ​ന്ത്, രാ​ജ​ഭാ​ഭു വാ​ജെ, അ​നി​ൽ ദേ​ശാ​യി എ​ന്നീ മൂ​ന്ന് എം​പി​മാ​ർ മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന ആ​റ് എം​പി​മാ​ർ​ക്കെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Uddhav Thackeray shiv sena step down party chief

Recent News

Corehub Up