കൊച്ചി: കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡവലപ്മെന്റ് കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോംസിന്റെയും സ്പെഷല്‍ സ്കൂളുകളുടെയും ഡയറക്ടറായി ഫാ. ഡോ. ക്ലീറ്റസ് കതിര്പറമ്പിലിനെ നിയമിച്ചു.
നിലവിൽ കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറിയായും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രഫസറായും പ്രവർത്തിക്കുന്നു.
വിജയപുരം രൂപതാംഗമായ ഫാ. ക്ലീറ്റസ് നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ്.
Tags : Fr. Dr. Cletus Kathirparambil Director