x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേക്കേദാട്ട് അണക്കെട്ടിനെതിരേ പ്രമേയവുമായി തമിഴ്നാട്


Published: June 19, 2026 11:43 PM IST | Updated: June 19, 2026 11:43 PM IST

ചെ​​​​ന്നൈ: കാ​​​​വേ​​​​രി ന​​​​ദീജ​​​​ല ത​​​​ർ​​​​ക്ക​​​​ത്തി​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​ർ പ്ര​​​​മേ​​​​യം.

ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ മേ​​​​ക്കേ​​​​ദാ​​​​ട്ട് അ​​​​ണ​​​​ക്കെ​​​​ട്ടി​​​നെ​​​തി​​​രേ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കാ​​​​വേ​​​​രി ന​​​​ദി​​​​ക്ക് കു​​​​റു​​​​കെ ഡാം ​​​​നി​​​​ര്‍മി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍ക​​​​രു​​​​തെ​​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​​മേ​​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. പാ​​​​രി​​​​സ്ഥി​​​​തി​​​​ക, സാ​​​​ങ്കേ​​​​തി​​​​ക അ​​​​നു​​​​മ​​​​തി​​​യും നി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

ജ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് പ​​​​റ​​​​ഞ്ഞു.

Tags : Mekedatu dam Tamil Nadu passes resolution

Recent News

Corehub Up