x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പു​നഃ​പ​രീ​ക്ഷ; ശ​നി​യാ​ഴ്ച സു​ര​ക്ഷാ മോ​ക്ഡ്രി​ൽ


Published: June 19, 2026 11:55 PM IST | Updated: June 19, 2026 11:55 PM IST

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്കാ​യി പ​ഴു​ത​ട​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. മു​ൻ​പ് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ യാ​തൊ​രു​വി​ധ അ​പാ​ക​ത​ക​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷാ മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കും.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ഈ ​പു​നഃ​പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ 22.79 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​പ്ഡേ​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​യി എ​ൻ​ടി​എ പ്ര​ത്യേ​ക ഔ​ദ്യോ​ഗി​ക വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് (+917827980287) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​വാ​ട്‌​സാ​പ്പ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, ഒ​ടി​പി, ഫീ​സു​ക​ൾ എ​ന്നി​വ​യൊ​ന്നും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും എ​ൻ​ടി​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യ്ക്കാ​യി പു​തി​യ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഇ​തി​ന​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മേ​യ് മൂ​ന്നി​ലെ പ​ഴ​യ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ അ​സാ​ധു​വാ​യി​ക്ക​ഴി​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ neet.nta.nic.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി മാ​ത്ര​മേ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വൂ. മ​റ്റാ​രെ​ങ്കി​ലും അ​യ​ച്ചു​ത​രു​ന്ന വ്യാ​ജ ലി​ങ്കു​ക​ളെ ആ​ശ്ര​യി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഇ​വ കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​മാ​യ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്കാ​ൻ 6,669 ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചോ​ദ്യ​പ്പേ​പ്പ​ർ അ​ട​ക്ക​മു​ള്ള പ​രീ​ക്ഷാ സാ​മ​ഗ്രി​ക​ൾ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കാ​ണ്. ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷാ സാ​മ​ഗ്രി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

Tags : reexam neet ug mock drill

Recent News

Corehub Up