വാഷിംഗ്ടൺ: തങ്ങളുടെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികളെ ഇറാൻ ക്ഷണിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
ഇതോടൊപ്പം തങ്ങളുടെ പക്കലുള്ള സമ്പൂഷ്ടീകരിച്ച ആണവസാമഗ്രികളുടെ കൃത്യമായ ഉറവിടങ്ങൾ വെളിപ്പെടുത്താൻ ഇറാൻ തയാറാകുമെന്നും വിറ്റ്കോഫ് വ്യക്തമാക്കി.
അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിറ്റ്കോഫ് ഈ വിവരങ്ങൾ പങ്കുവച്ചത്. ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച ഔദ്യോഗിക കരാറിന് പുറമേ മറ്റ് രഹസ്യധാരണകൾ ഒന്നും തന്നെയില്ലെന്ന് വിറ്റ്കോഫ് പറഞ്ഞു.
ഐഎഇഎ മേധാവി മരിയാനോ ഗ്രോസിക്ക് ഇറാൻ നൽകുന്ന കത്തുപ്രകാരം അമേരിക്കയിൽനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ആണവനിലയങ്ങളിൽ പരിശോധന പൂർത്തിയാക്കുമെന്നും സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
Tags : international agencies US inspect nuclear plants Iran