x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടനിൽ ഉപതെരഞ്ഞെടുപ്പിൽ ബേൺഹാമിനു വിജയം


Published: June 20, 2026 12:19 AM IST | Updated: June 20, 2026 12:19 AM IST

ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ടീ​​​​​ഷ് രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ​ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി, ലേ​​​​​ബ​​​​​ർ​​​​​പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​വും ഗ്രേ​​​​​റ്റ​​​​​ർ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ മേ​​​​​യ​​​​​റു​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഡി ബേ​​​​​ൺ​​​​​ഹാ​​​​​മി​​​​​ന് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ന്ന ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വ​​​​​ൻ​​​​​വി​​​​​ജ​​​​​യം.

വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ മേ​​​​​ക്ക​​​​​ർ​​​​​ഫീ​​​​​ൽ​​​​​ഡ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ജ​​​​​ന​​​​​പ്രീ​​​​​തി​​​​​യി​​​​​ൽ വ​​​​​ൻ ഇ​​​​​ടി​​​​​വു​​ സം​​​​​ഭ​​​​​വി​​​​​ച്ച നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി കീ​​​​യ​​​​​ർ സ്റ്റാ​​​​​ർ​​​​​മ​​​​​റി​​​​​ന് ഈ ​​​​​വി​​​​​ജ​​​​​യം വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്.

അ​​​​​മ്പ​​​​​ത്തി​​​​​യാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ ബേ​​​​​ൺ​​​​​ഹാം ആ​​​​​കെ​​​​​യു​​​​​ള്ള വോ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ 55 ശ​​​​​ത​​​​​മാ​​​​​ന​​​​​വും നേ​​​​​ടി​​​​​യാ​​​​​ണു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. കു​​​​​ടി​​​​​യേ​​​​​റ്റ​​​​​വി​​​​​രു​​​​​ദ്ധ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ള്ള റി​​​​​ഫോം യു​​​​​കെ പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി റോ​​​​​ബ് കെ​​​​​നി​​​​​യ​​​​​നെ ഒ​​​​​ൻ​​​​​പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തി​​​​​ലേ​​​​​റെ വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ലാ​​​​​ണു ബേ​​​​​ൺ​​​​​ഹാം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

വി​​​​​ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത ബേ​​​​​ൺ​​​​​ഹാം, ത​​​​ന്‍റെ ല​​​​​ക്ഷ്യം വെ​​​​​റു​​​​​മൊ​​​​​രു എം​​​​​പി​​​​സ്ഥാ​​​​​നം മാ​​​​​ത്ര​​​​​മ​​​​​ല്ലെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തെ നി​​​​​ല​​​​​വി​​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം പൂ​​​​​ർ​​​​​ണ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണ്. രാ​​​​​ജ്യം ഇ​​​​​പ്പോ​​​​​ൾ പോ​​​​​കേ​​​​​ണ്ട വ​​​​​ഴി​​​​​യി​​​​​ലൂ​​​​​ടെ​​​​​യ​​​​​ല്ല സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ലേ​​​​​ബ​​​​​ർ പാ​​​​​ർ​​​​​ട്ടി​​​​​ക്കു ല​​​​​ഭി​​​​​ച്ച അ​​​​​വ​​​​​സാ​​​​​ന​​​​​അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണി​​​​​തെന്നുംബേ​​​​​ൺ​​​​​ഹാം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കാ​​​​​ൻ ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം സാ​​​​​ധ്യ​​​​​ത ​ക​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന നേ​​​​​താ​​​​​വാ​​​​​യി ഇ​​​​​തോ​​​​​ടെ ബേ​​​​​ൺ​​​​​ഹാം മാ​​​​​റി.ആ​​​​​ൻ​​​​​ഡി ബേ​​​​​ൺ​​​​​ഹാ​​​​​മി​​​​​നെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി കെ​​​​​യ​​​​​ർ സ്റ്റാ​​​​​ർ​​​​​മ​​​​​ർ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, നേ​​​​​തൃ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​റ​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ന്നാ​​​​​ൽ അ​​​​​തി​​​​​നെ ശ​​​​​ക്ത​​​​​മാ​​​​​യി നേ​​​​​രി​​​​​ടാ​​​​​നാ​​​​​ണ് സ്റ്റാ​​​ർ​​​​മ​​​​റെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം.

Tags : Burnham wins by-election Britain

Recent News

Corehub Up