ന്യൂഡൽഹി: രാജ്യത്ത് കാലവർഷം താത്കാലികമായി നിലച്ചു. എൽ നിനോ പ്രതിഭാസം പോലുള്ള ഘടകങ്ങൾ മൂലമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം താത്കാലികമായി വിരാമമിട്ടു നിൽക്കുന്നത്.
കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ നാലിനും 18നുമിടയിൽ രാജ്യവ്യാപകമായി 41 ശതമാനം മഴക്കുറവാണുണ്ടായിരിക്കുന്നത്.
ഇക്കാലയളവിൽ ശരാശരി 72.2 മില്ലിമീറ്റർ മഴയാണു രാജ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും 42.6 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചിരിക്കുന്നത്.
എൽനിനോ, വരണ്ട പടിഞ്ഞാറൻ കാറ്റ്, ആഫ്രിക്കയിൽനിന്ന് അറബിക്കടലിലേക്കടിക്കുന്ന സൊമാലി ജെറ്റ് എന്ന വായുപ്രവാഹത്തിന്റെ ദുർബലമായ അവസ്ഥ, ദുർബലമായ മാഡ്ഡൻ-ജൂലിയൻ ഓസിലേഷൻ പ്രവർത്തനം എന്നീ പാരിസ്ഥിതിക ഘടകങ്ങൾ ഒരുമിച്ചുവന്നതാണ് കാലവർഷം താത്കാലികമായി നിലയ്ക്കാനുള്ള കാരണം.
Tags : Monsoon season temporarily stopped