ന്യൂഡൽഹി: രാജ്യത്തെ അനിയന്ത്രിത വ്യോമതാവളങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലകളുടെ സുരക്ഷ അടിയന്തരമായി പരിശോധിക്കാൻ ഡിജിസിഎ നിർദേശം.
എയർ ട്രാഫിക് കൺട്രോൾ ടവറോ വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിയന്ത്രിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്വകാര്യവ്യക്തികളുടെയോ മറ്റോ നിയന്ത്രണത്തിലുള്ള വ്യോമത്താവളങ്ങളാണ് ‘അനിയന്ത്രിത വ്യോമത്താവളം’എന്നറിയപ്പെടുന്നത്.
ഇത്തരം എയർ സ്ട്രിപ്പുകളിൽ റൺവേകൾ, ടാക്സിവേകൾ, ഏപ്രൺ, വിഷ്വൽ എയ്ഡ്സ്, ഡ്രെയിനേജ് സംവിധാനങ്ങൾ, അതിർത്തി മതിലുകൾ എന്നിവയുടെ സുരക്ഷയും അറ്റകുറ്റപ്പണികളും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്ന് എയർസ്ട്രിപ്പ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഡിജിസിഎ നിർദേശം നൽകി.
Tags : DGCA uncontrolled airspace safety