x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര


Published: April 17, 2026 05:51 AM IST | Updated: April 17, 2026 05:51 AM IST

ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന് യു​വാ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്നു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗം ക​ട​ന്നു​പോ​കു​ന്ന ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ൽ യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര. മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന് കാ​ലു​ക​ൾ റോ​ഡി​ലേ​ക്ക് തൂ​ക്കി​യി​ട്ടാ​ണ് യു​വാ​ക്ക​ൾ സാ​ഹ​സി​ക​മാ​യി യാ​ത്ര ചെ​യ്ത​ത്. അ​പ​ക​ട യാ​ത്ര ദൃ​ശ്യ​ങ്ങ​ൾ പി​റ​കി​ലെ​ത്തി​യ വാ​ഹ​ന യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

ഇ​ന്ന​ലെ ഉ​ച്ചയ്​ക്ക് ര​ണ്ടോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ന് സ​മീ​പം തേ​ഞ്ഞി​പ്പ​ലം ദേ​ശീ​യ​പാ​ത​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി യു​വ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ അ​പ​ക​ട യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്. ഇ​തോ​ടെ നി​യ​മ​ലം​ഘ​നം മ​റ്റെ​ല്ലാ​വ​രും അ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ നി​യ​മം ലം​ഘി​ച്ച് അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​നുമു​ന്പും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up