മോണ്. ജോസഫ് കണിയോടിക്കല് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര് എഡ്യുക്കേഷനില് റാങ്ക് ജേതാക്കളെയും അധ്യാപകരെയും ആദരിച്ചു. കോളജ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് പ്രിന്സിപ്പല് ഡോ. ടി.സി. തങ്കച്ചന് അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര് മോണ്. ജോസഫ് കണിയോടിക്കല് റാങ്ക് ജേതാക്കളെ ആദരിച്ചു. മുന് പ്രിന്സിപ്പല് ഡോ. സിസ്റ്റര് ബീനാമ്മ അധ്യാപകദിന സന്ദേശം നല്കി. 2024-26 അധ്യയന വര്ഷത്തില് എംജി സര്വകലാശാല ബിഎഡ് പരീക്ഷയില് റാങ്കുകള് നേടിയവരെയും എംഎഡ് പരീക്ഷയില് റാങ്ക് നേടിയ വിദ്യാര്ഥിയെയും ആദരിച്ചു.
വൈസ് പ്രിന്സിപ്പല് ഡോ. ലവിന ഡൊമിനിക്, ഡോ. സുനു ഓസ്റ്റിന് എംഎഡ്, ഡോ. ടി.എം. മോളിക്കുട്ടി, പിടിഎ വൈസ് പ്രസിഡന്റ് ജയിംസ് അഗസ്റ്റിന്, ഗൗരികൃഷ്ണ എം. എന്നിവര് പ്രസംഗിച്ചു.
Tags : honored NattuVishasham DistrictNews