പ്രതീകാത്മക ചിത്രം
പെരുമ്പാവൂര്‍: ചേരാനല്ലൂര്‍ പള്ളി അങ്ങാടി കപ്പേളയിലെ വിശുദ്ധ പത്താം പീയുസിന്റെ തിരുനാളും എട്ടുനോമ്പാചരണവും ഇന്നും നാളെയുമായി ആഘോഷിക്കും.
ഇന്ന് വൈകിട്ട് 5.30ന് കൊടിയേറ്റ് തുടര്‍ന്ന് വികാരി ഫാ. തോമസ് പെരുമായന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, ഡീക്കന്‍ ജിനു തച്ചാറത്തറ പ്രസംഗിക്കും. ശനിയാഴ്ച വൈകിട്ട് 5.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ഷിബിന്‍ മുട്ടംതൊട്ടില്‍ കാര്‍മികത്വം വഹിക്കും, തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ആറിന് ദിവ്യബലി പള്ളിയില്‍.
Tags : Feast NattuVishasham DistrictNews