x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണം: സി​പി​എം

വെബ് ഡെസ്ക്
Published: September 4, 2026 01:32 AM IST | Updated: September 4, 2026 01:32 AM IST

തി​രു​വ​മ്പാ​ടി :പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​

കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടും അ​ത് പ​രി​ഗ​ണി​ക്കാ​തെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന വി​സ്തൃ​തി ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഏ​രി​യ ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സി​പി​എം. തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​ജെ. ജ​ലീ​ൽ കൂ​ട​ര​ഞ്ഞി അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. വി​നോ​ദ്, ലി​ന്‍റൊ ജോ​സ​ഫ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണി ഇ​ട​ശ്ശേ​രി, കെ.​ടി. ബി​നു, ദി​പു പ്രേം​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Inhabited

Recent News

Corehub Up