പഴേരി ഗ്രൂപ്പിന്റെ ഓണാഘോഷം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാർക്കാട്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും മനോഹരകാഴ്ചയായി പഴേരി ബിസിനസ് ഗ്രൂപ്പിന്റെ പൊന്നോണ സ്നേഹസംഗമം. പൂക്കാലം 2026 എന്ന പേരിൽ തെങ്കര പഴേരി പാലസിൽ നടന്ന ഓണാഘോഷ പരിപാടി വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പഴേരി ഗ്രൂപ്പ് എംഡി അബ്ദുൾ കരീം പഴേരി എഴുതിയ പഴേരിയോഗ്രഫി എന്ന പുസ്തകം സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടത്തിന് നൽകി എംപി പ്രകാശനം ചെയ്തു. പഴേരി ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് പഴേരി അധ്യക്ഷനായി. പഴേരി ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങുന്ന ഫേസ് ഓഫ് മണ്ണാർക്കാട് കാന്പയിനിന്റെ ലോഗോ പ്രകാശനം സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന അബ്ദുൽ കരീം പഴേരിയുടെ മകൾ ഫാത്തിമ അനീനയുടെ നേതൃത്വത്തുലുള്ള ലെയ്റ്റ് വെയ്റ്റ് ജ്വല്ലറി ബ്രാൻഡ് സോൾമീറയുടെ ലോഞ്ചിംഗും നടന്നു. പഴേരി ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷത്തിൽ പങ്കെടുത്തു.
നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ, മുൻ എംഎൽഎ പി.കെ. ശശി, സി. മുഹമ്മദ് ബഷീർ, അസീസ് ഭീമനാട്, എൻ.കെ. നാരായണൻകുട്ടി, ടി.എ. സലാം, പി.ആർ. സുരേഷ്, കെ. ബാലകൃഷ്ണണൻ, പി. അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത, അബൂബക്കർ ബാവി, ഫിറോസ് ബാബു, കെ.കെ. അസീസ്, പഴേരി ഡയറക്ടർമാരായ പി. ബിനീഷ്, നിസാർ പഴേരി, അബ്ദുൽ ജബ്ബാർ, അബ്ബാസ്, മാനേജർമാരായ സജി, ജയകുമാർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Pazheri Business