ധാരണാപത്രത്തിൽ ഒപ്പുവച്ചപ്പോൾ.
കോയമ്പത്തൂർ: വ്യവസായ- വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിക്കി ലേഡീസ് ഓർഗനൈസേഷൻ കോയമ്പത്തൂർ ചാപ്റ്ററും പിഎസ്ജി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംരംഭകത്വം, നേതൃത്വപാടവം, വിദ്യാർഥികൾക്ക് പ്രായോഗിക പഠനാവസരങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎസ്ജിഐഎം ഡയറക്ടർ ഡോ.വി. ശ്രീവിദ്യ, ഫിക്കി ഫ്ലോ കോയമ്പത്തൂർ ചെയർപേഴ്സൺ പർണിക ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
Tags : Nattuvishesham Districtnews Deepikanews