x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പാ​യ​ത്തോ​ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; വീ​ട്ടു​മ​തി​ൽ ത​ക​ർ​ത്തു, കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 02:12 AM IST | Updated: September 4, 2026 02:12 AM IST

പ്രതീകാത്മക ചിത്രം

കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. താ​ഴെ​പ്പാ​ൽ ച്ചു​രം റോ​ഡി​ലെ കി​ഴ​ക്ക​യി​ൽ ജോ​യ​മ്മ​യു​ടെ വീ​ട്ടു മ​തി​ൽ ത​ക​ർ​ത്ത കാ​ട്ടാ​ന കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കാ​ട്ടാ​ന പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത ശേ​ഷം പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്ന ആ​ന നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. കാ​ട്ടാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്ക​ണം: കെ​സി​വൈ​എം

ശാ​ന്തി​ഗി​രി: ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യും ചെ​യ്ത കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം വി​മ​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​സ്തു​വ​ക​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശ​ന​ഷ്ടം വ​രു​ത്തി​യ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണം. പ്ര​ദേ​ശ​ത്ത് ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Wild elephant NattuVishasham DistrictNews

Recent News

Corehub Up