x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 4, 2026 02:14 AM IST | Updated: September 4, 2026 02:14 AM IST

മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ ച​ര​ക്ക് ലോ​റി കു​ടു​ങ്ങിയു​ണ്ടാ​യ ഗ​താ​ഗ​തത​ട​സം.

ഇ​രി​ട്ടി: ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ആ​ക്സി​ൽ പൊ​ട്ടി​യ ലോ​റി​യാ​ണു റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ഭാ​ഗ​ത്തു​കൂ​ടി വ​ലി​യ ടൂ​റി​സ്റ്റ് ബ​സ് ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ച്ച​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

ബ​സി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ​നേ​രം കാ​ത്തു​കി​ട​ന്നു. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി റോ​ഡി​ൽ നി​ന്നു മാ​റ്റി​യ​തോ​ടെ​യാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : Traffic NattuVishasham DistrictNews

Recent News

Corehub Up