പ്രതീകാത്മക ചിത്രം
പറവൂര്‍: പറവൂര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു. ഇതിന്റെ ഭാഗമായി മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി, മോട്ടോര്‍ വാഹന വകുപ്പ് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളായ കെട്ടിട വിഭാഗം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡിസൈന്‍ വിഭാഗം ആര്‍ക്കിടെക്ച്ചറല്‍ വിഭാഗം എന്നിവര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തി.
നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗ് തയാറാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയാറാക്കി ആര്‍ക്കിടെക്ചര്‍ വിഭാഗത്തിന് ഇന്ന് തന്നെ കൈമാറും. പുതിയ കെട്ടിടം നിര്‍മിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധനയും ടോട്ടല്‍ സ്റ്റേഷന് സര്‍വേയും നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിക്കുന്നതിനുവേണ്ടി ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെട്ടിട വിഭാഗം ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.
ഭരണാനുമതി ലഭിച്ച് വരുന്ന രണ്ടാഴ്ചക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് മണ്ണ് പരിശോധനയും ടോട്ടല്‍ സ്റ്റേഷന് സര്‍വേയും ആരംഭിക്കും. മണ്ണ് പരിശോധന പൂര്‍ത്തിയായാല്‍ ഡിസൈന്‍ വിഭാഗം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഡിസൈനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കി സമര്‍പ്പിക്കും. ഇതിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്കി. ഈമാസം 15ന് തന്നെ ഡ്രോയിംഗ് തയാറാക്കി വീണ്ടും യോഗം ചേര്‍ന്നു കൊണ്ട് ഡ്രോയിംഗും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ പേഴ്സണ്‍ രമേഷ് ഡി. കുറിപ്പ്, കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജര്‍ ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രതിനിധി സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : KSRTC NattuVishasham DistrictNews