x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​സ് മാ​സ്റ്റ​റാ​യി ക​മ്മി​ഷ​ണ​ർ; പ്രൈ​സ​ടി​ച്ച് പൊ​ലി​സു​കാ​ർ

സ്വന്തം ലേഖിക
Published: September 4, 2026 01:30 AM IST | Updated: September 4, 2026 01:30 AM IST

പി.ജെ. റിയാസ്, പി. വിപിൻ

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഡ്യൂ​ട്ടി ബ്രീ​ഫിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​പ്ര​തീ​ക്ഷി​ത​മാ​യി ക്വി​സ് മാ​സ്റ്റ​റാ​യി കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ എ​സ്. കാ​ളി രാ​ജ് മ​ഹേ​ഷ് കു​മാ​ർ. വി​വി​ഐ​പി ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ ബ്ലെ​ഡ് ഗ്രൂ​പ്പ് ഏ​താ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ ചോ​ദ്യം. ശ​രി​യു​ത്ത​രം പ​റ​യു​ന്ന​വ​ർ​ക്ക് ചെ​റി​യൊ​രു കാ​ഷ് പ്രൈ​സും ക​മ്മി​ഷ​ണ​ർ പ്ര​ഖ്യാ​പി​ച്ചു.

ക​മ്മി​ഷ​ണ​റു​ടെ ചോ​ദ്യം കേ​ട്ട​പാ​ടെ മ​ട്ടാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ പി. ​വി​പി​ൻ ജേ​ക്ക​ബ് എ​ഴു​ന്നേ​റ്റ്, ബി ​പോ​സി​റ്റീ​വ് എ​ന്ന ഉ​ത്ത​രം ന​ൽ​കി. ശ​രി​യു​ത്ത​രം പ​റ​ഞ്ഞ വി​പി​നെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ സ​ദ​സി​ന് മു​ന്നി​ലേ​ക്ക് വി​ളി​ച്ച് ക​മ്മി​ഷ​ണ​ർ കൈ​യോ​ടെ 500 രൂ​പ കാ​ഷ് പ്രൈ​സ് ന​ൽ​കി.

അ​തു​കൊ​ണ്ട് തീ​ർ​ന്നി​ല്ല ക​മ്മീ​ഷ​ണ​റു​ടെ ചോ​ദ്യ​ങ്ങ​ൾ. വി​വി​ഐ​പി ഡ്യൂ​ട്ടി​യി​ൽ നി​ങ്ങ​ളു​ടെ സെ​ക്ട​ർ ഓ​ഫീ​സ​ർ ആ​രാ​ണ് എ​ന്ന​താ​യി​രു​ന്നു അ​ടു​ത്ത ചോ​ദ്യം. ഇ​തി​ന് ശ​രി​യു​ത്ത​രം പ​റ​ഞ്ഞ​ത് കു​മ്പ​ള​ങ്ങി ഔ​ട്ട് പോ​സ്റ്റി​ലെ സീ​നി​യ​ർ സി​പി​ഒ പി.​ജെ. റി​യാ​സ് ആ​യി​രു​ന്നു. ഡി​വി​ഷ​ൻ - 3 സെ​ക്ട​ർ 2- ലെ ​ഡ്യൂ​ട്ടി ഓ​ഫീ​സ​റാ​യ സൗ​ത്ത് എ​സ്എ​ച്ച്ഒ റി​ജി​ൻ. എം. ​തോ​മ​സി​ന്‍റെ പേ​ര് ശ​രി​യാ​യി പ​റ​ഞ്ഞ റി​യാ​സി​നും കി​ട്ടി 500 രൂ​പ പാ​രി​തോ​ഷി​കം.

ക​ള​മ​ശേ​രി രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ഴി​ഞ്ഞ 30 ന് ​ന​ട​ന്ന ബ്രീ​ഫിം​ഗി​ൽ ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ഡി​വൈ​എ​സ്പി​മാ​ർ മു​ത​ൽ സി​പി​ഒ​മാ​ർ വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ഐ​പി​യെ​ക്കു​റി​ച്ചും ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ത്ര​മാ​ത്രം അ​റി​വു​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ക്വി​സി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു.

 

Tags : quiz master NattuVishasham DistrictNews

Recent News

Corehub Up