പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ജില്ലയില്‍ നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് 28 ന് തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കി. കൊച്ചി കോര്പറേഷന് ഉള്‍പ്പെടെ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകളില്‍ വീതമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ 19ാം വാര്‍ഡ് അയ്യപ്പന്‍കാവ് (ജനറല്‍), വടക്കേക്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് മടപ്ലാത്തുരുത്ത് കിഴക്ക് (ജനറല്‍), പൂതൃക്ക പഞ്ചായത്തിലെ എട്ടാംവാര്‍ഡ് കോലഞ്ചേരി ഈസ്റ്റ് (സ്ത്രീ), പാറക്കടവ് പഞ്ചായത്തിലെ നാലാംവാര്‍ഡ് പുളിയനം തെക്ക് (സ്ത്രീ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 11ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14. 28ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് നടക്കും.