എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ നിര്‍വഹിക്കുന്നു.
നേമം : വെള്ളായണി എന്‍എസ്എസ് കരയോഗത്തിന്റെ പുതിയ മന്ദിരമായ വി. പ്രവീണ്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ആര്. സനല്‍കുമാര്‍ അധ്യക്ഷനായി.
എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് എം. കാര്ത്തികേയന് നായര്‍, മേഖല കണ്‍വീനര്‍മാര്‍ നടുവത്ത് വിജയന്, മനു ടി.ജി. നായര്‍, വനിത സമാജം വൈസ് പ്രസിഡന്റ് പി. ശ്രീരഞ്ജിനി അമ്മ, ജി.എസ്. പ്രേമചന്ദ്രന് നായര്‍, വാര്‍ഡ് അംഗം ഷീല, വി.ആര്. ശ്രീകല, വി. വിനോദ് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews New Building