x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി: മ​ന്ത്രി ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 4, 2026 12:02 AM IST | Updated: September 4, 2026 12:02 AM IST

ചെ​റു​തോ​ണി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ത​ല​മു​റ​ക​ളെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന പൊ​ലി​സി​നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ ന​ട​ന്ന തൂ​ഫാ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

നാ​ടി​ന്‍റെ വ​ലി​യ വി​പ​ത്തി​നെ​തി​രേ രാ​പ​ക​ല​ന്യേ ക​ഷ്ട​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന​മി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ പോ​ലും ശ്ര​മ​മു​ണ്ടാ​യി. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും. പൊ​ലി​സ് അ​വ​രു​ടെ ഡ്യൂ​ട്ടി​യാ​ണ് ചെ​യ്യു​ന്ന​ത്. ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ ആ​രാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ത​ന്നെ ആ​ളു​ക​ളെ വി​ട്ട് പൊ​ലി​സി​നെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ ന​ട​ത്തി​യ സ​മ​രം എ​ന്തി​നു വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്ക​ണം. സ​മ​ര​ക്കാ​ർ എ​സി​പി​യു​ടെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക, പൊ​ലി​സി​നെ അ​ക്ര​മി​ക്കു​ക, അ​വ​രു​ടെ കൈ​യി​ലു​ള്ള ഷീ​ൽ​ഡ് പി​ടി​ച്ചു​വാ​ങ്ങി അ​വ​രെ​ത്ത​ന്നെ മ​ർ​ദി​ക്കു​ക ഇ​തെ​ല്ലാം എ​ന്തി​നു​വേ​ണ്ടി​യാ​യി​രു​ന്നെ​ന്നു സ​മ​ര​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. പൊ​ലി​സ് നി​യ​മ​പാ​ല​ക​രാ​ണ്. അ​വ​ർ ആ​രെ​യും അ​ക്ര​മി​ക്കി​ല്ല. അ​വ​ർ​ക്ക് അ​ങ്ങ​നെ​യാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Chennithala

Recent News

Corehub Up