നെയ്യാറ്റിന്‍കര: കീ ബോര്‍ഡിലും കാന്‍വാസിലും മികവ് പുലര്‍ത്തി ഋഷികേശ്. മണലുവിള പത്മാ കോട്ടേജില്‍ വരുണിന്റെയും കവിതയുടെയും മകന് ഋഷികേശ് രണ്ടാം ക്ലാസ് മുതലേ കീ ബോര്‍ഡ് പരിശീലനം ആരംഭിച്ചു. അനീഷ് ആടുമണ്കാടാണ് ഗുരു. ഇതോടൊപ്പം ചിത്രരചനയും അഭ്യസിക്കുന്നുണ്ട്. ആറാലുംമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അനിയത്തി ഇഷാനി.
കഴിഞ്ഞ ദിവസം മണലുവിള എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ നടന്ന 172 -ാം ശ്രീനാരായണ ഗുരുജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചതയദിന കലാസന്ധ്യയില്‍ ഈ ബാലപ്രതിഭയുടെ മിന്നും പ്രകടനത്തിന് ജന്മനാട് സാക്ഷ്യം വഹിച്ചു. നാരായണ മൂര്‍ത്തേ എന്ന ഗുരുദേവ സ്തുതിയോടെ ആരംഭിച്ച ഋഷികേശ് പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ കീ ബോര്‍ഡ് ഫ്യൂഷന്‍ മ്യൂസിക്കിലൂടെ സദസിനു മുന്നില്‍ അവതരിപ്പിച്ചു. അത്താഴമംഗലത്തെ കുടുംബക്ഷേത്ര ത്തിലെ ഉത്സവ പരിപാടികളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഋഷികേശിന്റെ പ്രകടനവുമുണ്ട്. സംഗീതത്തില്‍ കൈയൊപ്പ് ചാര്ത്തണമെന്നതാണ് ഋഷികേശിന്റെ സ്വപ്നം.
Tags : Nattuvishesham Districtnews Deepikanews Keyboard and